കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വി അന്വേഷിക്കാന്‍ കെപിസിസി സമിതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ കുറിച്ചം അന്വേഷിക്കാന്‍ സി.വി.പത്മരാജന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.

എം.വി.മൊയ്തീന്‍, പ്രൊഫ.ജി.ബാലചന്ദ്രന്‍, കെ.ശങ്കരനാരായണപിള്ള, എം.ടി. തോമസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. വിവിധ ജില്ലകളില്‍ നിന്ന് കെപിസിസിക്ക് ലഭിച്ച പരാതികള്‍ സമിതി അന്വേഷിക്കും.

യുഡിഎഫില്‍ നിന്ന് ജനങ്ങള്‍ അകന്നത് പരാജയത്തിനു കാരണമായെന്ന് ചെന്നിത്തല പറഞ്ഞു. തോല്‍വിയില്‍ കെപിസിസിക്കും ഉത്തരവാദിത്തമുണ്ട്.

തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കോണ്‍ഗ്രസിനെ ബാധിച്ച രോഗം ശമിക്കില്ല. തോല്‍വി കണക്കിലെടുത്ത് പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റം വരുത്തും. പാര്‍ട്ടിയില്‍ നിന്ന് അകന്ന ജനവിഭാഗങ്ങളെ തിരികെ കൊണ്ടു വരാന്‍ ശ്രമിക്കും.

തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എല്ലാ ഡിസിസികളുടെയും യോഗം ജൂണ്‍ ആറ് മുതല്‍ ചേരും. കെപിസിസി നിര്‍വാഹക സമിതി യോഗം ജൂണ്‍ 14,15 തീയതികളില്‍ ചേരും.

ഡിഐസി കോണ്‍ഗ്രസില്‍ ലയിക്കുന്നത് ഇപ്പോള്‍ അജണ്ടയിലില്ല. ലയനത്തെ കുറിച്ച് തീരുമാനിക്കേണ്ടത് ഡിഐസിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് വരാം.

മുസ്ലീം ലീഗ് തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടത് സംസ്ഥാനത്തിന് ഗുണകരമാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X