കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷക്കെടുതി: മരണം 17 ആയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം 17 ആയി. കോഴിക്കോട് കടലില്‍ പോയ 22 പേരെയും വിവിധ ജില്ലകളിലായി ഒഴുക്കില്‍ പെട്ട് മൂന്നുപേരെയും കാണാതായി.

ബുധനാഴ്ച 11 പേര്‍ കൂടി മഴക്കെടുതിയില്‍ മരിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് പൂഴിക്കുന്ന് മടവിള വീട്ടില്‍ പരേതനായ രാജുവിന്റെ മകന്‍ ജെതിന്‍ രാജ്(18), കൊല്ലം പാവുമ്പ തെക്ക് ചന്ദ്രഭവനത്തില്‍ രാമചന്ദ്രന്റെ ഭാര്യ ചന്ദ്രമതി (71), ചാലക്കോട് ശാസ്ത്രിതോപ്പില്‍ കാഞ്ഞിരമല പുത്തന്‍ വീട്ടില്‍ സലാഹുദ്ദീന്റെ മകന്‍ ഷാനവാസ്16), വെളിയനല്ലൂര്‍ വായനശാലാ ജംഗ് ഷന്‍ ചരുവിള പുത്തന്‍ വീട്ടില്‍ അബ്ദുള്‍ ഷാഫി(45), കോട്ടയം ഈരാറ്റുപേട്ടഞ്ഞണ്ടുകല്ലില്‍ വയലില്‍ ബോബന്‍ ഇമ്മാനുവല്‍(27), എറണാകുളം പറവൂര്‍ ഗൊതുരുത്ത് കോണോത്തു ദേവസി ഔസോ(73), അങ്കമാലി കിടങ്ങൂര്‍ ചേറുംകവല കുന്നപ്പിള്ളി മത്തായി(92), പാലക്കാട് അലനല്ലൂര്‍ വട്ടമണപ്പുറം തോട്ടില്‍ ഹംസയുടെ മകള്‍ ഖദീജ(24)കാളികാവ് പുല്ലങ്കോട് സ്കൂളിലെ വിദ്യാര്‍ഥിനി ഇബ്രാഹീമിന്റെ മകല്‍ റിസാന(14), പരപ്പനങ്ങാടി അരിയല്ലൂര്‍ മനമുറ്റത്ത് പടിഞ്ഞാറേപ്പുരയ്ക്കല്‍ വേലായുധന്റെ മകന്‍ പ്രസാദ്(32), കാസര്‍കോട് കാറഡുക്ക ബാളകണ്ടയില്‍ ഗോവിന്ദന്‍ മണിയാണി എന്നിവരാണ് മരിച്ചത്.

കനത്ത മഴ യെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളം കയറി. വഴികാണാതെ വാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തുകിടന്നത് രൂക്ഷമായ ഗതാഗത തടസത്തിന് കരണമായി.

കോഴിക്കോട് ജില്ലയുിടെ വിവിധഭാഗങ്ങളില്‍ ഇന്നലെ മാത്രം 78 വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ബേപ്പൂരില്‍ നിന്നു കടലില്‍ പോയ രണ്ടുബോട്ടുകളിലെ 22 മത്സ്യത്തൊഴിലാളികളെ കാണാതായി.

ആലപ്പുഴ ജില്ലയില്‍ കാലവര്‍ഷക്കെടുതിയിലും കടലാക്രമണത്തിലും നാശനഷ്ടം രണ്ടുകോടി കവിഞ്ഞു.കുട്ടനാട്ടില്‍ ജലനിരപ്പ് നാലടിയോളം ഉയര്‍ന്നിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് തെക്കന്‍കേരളത്തില്‍ റയില്‍ വേ വൈദ്യുതി ലൈനിനുമുകളില്‍ മരം മുറിഞ്ഞു വീണതിനെത്തുടര്‍ന്ന് പതിനഞ്ചോളം ട്രയിനുകള്‍ വൈകിയാണ് ഓടിയത്. പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരി ഓടന്തോട് ഉരുള്‍ പൊട്ടലുണ്ടായി. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞു മണ്ണാര്‍ക്കാട് -അട്ടപ്പാടി റോഡ് അടഞ്ഞതോടെ അട്ടപ്പാടി പ്രദേശം ഒറ്റപ്പെട്ടു.

കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ വിവിധജില്ലകള്‍ക്ക് ആറു കോടിരൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ അറിയിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകള്‍ക്ക് 30 ലക്ഷം വീതമാണ് നല്‍കുക. ദുരിത ബാധിത പ്രദേശങ്ങളില്‍ സൗജന്യറേഷന്‍ നല്‍കണമെന്ന ആവശ്യം ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X