Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം എഴുതിത്തള്ളാന്‍ ബാങ്കുകള്‍ സമ്മതിച്ചു: വി.എസ്

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ സമ്മതിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.

ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സഹകരണ ബാങ്ക് പ്രതിനിധികളുടെ പ്രത്യേക യോഗം വിളിക്കും. പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളെയോ വിളകളെയോ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കിയാല്‍ പിഴപ്പലിശ എഴുതിത്തള്ളല്‍, വായ്പ പുനക്രമീകരിക്കല്‍ എന്നിവ നടപ്പാക്കാന്‍ തയ്യറാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് മറുപടി നല്‍കാന്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തണമെന്ന് ബാങ്ക് മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് രണ്ട് ശതമാനം സബ്സിഡിക്കു പുറമെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+