കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക ആത്മഹത്യ: കേന്ദ്രസംഘം അന്വേഷണം ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് പഠനം നടത്താന്‍ നിയോഗിച്ച കേന്ദ്രസംഘം സംസ്ഥാനത്തെത്തി വിവരശേഖരണം ആരംഭിച്ചു. സംഘം എത്തിയ ദിവസം തന്നെ സംസ്ഥാനത്ത് മൂന്നു കര്‍ഷകര്‍ കൂടി ജീവനൊടുക്കി.

കാര്‍ഷിക പ്രതിസന്ധി മൂലം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന വയനാടുജില്ലയില്‍ ബുധനാഴ്ചായണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. തിരുവനന്തപുരം വെള്ളറട കൂതാഴി അപ്പുക്കോണം എസ്. എന്‍ ഹൗസില്‍ സ്റാന്‍ലി ജോണ്‍( ബാബു-42), കോഴിക്കോട് കോടഞ്ചേരി തോട്ടുംമുഴി കുടിപ്പാറ തോമസ് (68), വയനാട് കല്ലുപാടി ഇലവുങ്കല്‍ച്ചാലില്‍ ദാമോദരന്‍ എന്നിവരാണ് ബുധനാഴ്ച ജീവനൊടുക്കിയത്.

കമുകു കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക നിഷേധിച്ചതിനെത്തുടര്‍ന്നാണ് തോമസ് കൃഷിഭവനു മുന്നില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനു സമീപത്തെ റബ്ബര്‍ മരത്തില്‍ കയറില്‍ തൂങ്ങിയാണ് സ്റാന്‍ലി ജീവനൊടുക്കിയത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് സ്റാന്‍ലിയുടെ പേരില്‍ ബാങ്ക് നടപടികളാരംഭിച്ചതിനെത്തുടര്‍ന്നാണ് മരണം. ചൊവ്വാഴ്ച രാത്രി കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദാമോദരന്റെ മൃതദേഹം കണ്ടെത്തിയത്. ദാമോദരനും രണ്ടുലക്ഷത്തിലേറെ കടമുള്ളതായി പറയപ്പെടുന്നു.

ആത്മഹത്യ ചെയ്ത കര്‍ഷകരെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് കേന്ദ്ര ആസൂത്രണ കമ്മിഷന് റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് കേന്ദ്ര സംഘത്തിന്റെ തലവന്‍ ആര്‍. ബന്ദോപാധ്യായ പറഞ്ഞു. ബന്ദോപാധ്യായയ്ക്കു പുറമെ കൃഷികാര്യ ഉപദേശകന്‍ ഡോ. എസ്.സദാമതെ, ബി.സി മുണ്ടെ എന്നിവരാണ് കേന്ദ്രസംഘത്തിലുള്ളത്.

ആത്മഹത്യ ചെയ്തവരുടെ കുടുംബവിവരങ്ങളും സാമൂഹിക പശ്ചാത്തലവും കഴിയാവുന്നത്ര നേരില്‍ കാണുകയാണ് ലക്ഷ്യമെന്നും അതിനായി രണ്ടോ മുന്നോ സംഘങ്ങളായി വിവരശേഖരണത്തിനിറങ്ങുമെന്നും ബന്ദോപാധ്യായ വ്യക്തമാക്കി.

സംസ്ഥാനത്തെ ഐഐഎസ് ഉദ്യോഗസ്ഥരായ എസ്. എ വിജയാനന്ദ്, മാജി, ഡിസാസ്റര്‍ മാനേജ്മെന്റ് അഡീഷണല്‍ സെക്രട്ടറി തങ്കപ്പന്‍, കൃഷിവകുപ്പ് ഡയറക്ടര്‍ പി. എസ് ശശി എന്നിവരും കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കേരളത്തിലെ കാര്‍ഷിക രംഗത്തുണ്ടായ പ്രതിസന്ധിയെപ്പറ്റി സംഘം അന്വേഷണം നടത്തും. ഇതിനായി സ്പൈസസ് ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ജൂണ്‍ 9ന് കോഴിക്കോട് ചര്‍ച്ചനടത്തും. 10 ന് തിരുവനന്തപുരത്തെത്തുന്ന സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പിന്നീട് ദില്ലിയിലെത്തി വിവരങ്ങള്‍ ആസൂത്രണ കമ്മിഷനു സമര്‍പ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X