ഇന്ധനവിലവര്‍ദ്ധന: സര്‍ക്കാര്‍ അധികനികുതി ഒഴിവാക്കണം
തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനയിലൂടെ ലഭിക്കുന്ന അധികനികുതി ഒഴിവാക്കി ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പെട്രോള്‍ വിലകുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനസര്‍ക്കാറിന്റെ നിലപാട് ദേശീയ തലത്തില്‍ വിലവര്‍ദ്ധനക്കെതിരെ സമരം ചെയ്യുന്ന ഇടതുപാര്‍ട്ടികളുടെ താല്പര്യത്തിന് വിരുദ്ധമാണെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
പെട്രോള്‍ വിലവര്‍ദ്ധനയിലൂടെ ലഭിക്കുന്ന ആദായ നികുതി സര്‍ക്കാര്‍ ഒഴിവാക്കണം. വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ജൂണ്‍ 13ന് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് അതേസമയം തന്നെ ഇടതുസര്‍ക്കാര്‍ വിലവര്‍ദ്ധനയില്‍ നിന്നും ലഭിക്കുന്ന അധികനികുതി പിടിച്ചെടുക്കുകയുമാണ്-ചാണ്ടി പറഞ്ഞു.
കാലവര്‍ഷക്കെടുതി നേരിടാന്‍ മതിയായ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ദുരിതബാധിതര്‍ക്കു നല്‍കുമെന്ന് പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ആദിവാസി മേഖലയിലും തീരപ്രദേശങ്ങളിലും ഇതേവരെ വിതരണം ചെയ്തുതുടങ്ങിയിട്ടില്ല- ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
യുഡിഎഫ് ഭരണകാലത്ത് സര്‍വീസില്‍ നിന്നും പുറത്താക്കിയ ഏതാനും സര്‍ക്കാറുദ്യോഗസ്ഥരെ തിരച്ചെടുക്കുമെന്ന് എല്‍ ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വന്തം താല്പര്യപ്രകാരമല്ല ഇവരെ പിരിച്ചുവിട്ടത്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരമാണ് ഇവരെ സര്‍വ്വീസില്‍നിന്നും പുറത്താക്കിയത്- അദ്ദേഹം വ്യക്തമാക്കി.
മൈത്രി ഭവന നിര്‍മാണ പദ്ധതി നടത്തിപ്പില്‍ പൊതുമരാമത്തു മന്ത്രിക്കെതിരെ ആരോപിക്കപ്പെടുന്ന അഴിമതിയെക്കുറിച്ച് കാര്യങ്ങള്‍ പഠിച്ച് അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വസിക്കുകയാണെണെന്നും ആരോപണത്തില്‍ വേണ്ടരീതിയില്‍ അന്വേഷണം നടത്തുമെന്നു പ്രതീക്ഷിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications