കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ത്യക്ക് മികച്ച തുടക്കം: നാലിന് 361
സെന്റ് ലൂസിയ: ഇരട്ടസെഞ്ച്വറിയും തികച്ച് കുതിക്കുമെന്ന് തോന്നിച്ച ഉജ്വലമായ ബാറ്റിംഗിലൂടെ സെവാഗ് ശോഭ പകര്‍ന്ന രണ്ടാം ടെസ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് മികച്ച തുടക്കം- നാലിന് 361.
190 പന്തില്‍ നിന്ന് 180 റണ്‍സെടുത്ത സെവാഗിന്റെ ഇന്നിംഗ്സ് കോളിന്‍സിന്റെ റിട്ടേണ്‍ ക്യാച്ചിലാണ് അവസാനിച്ചത്. അര്‍ധസെഞ്ച്വറിയും സെഞ്ച്വറിയും അതിവേഗം തികച്ച സെവാഗിന്റെ മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്സിനാണ് സെന്റ് ലൂസിയ സാക്ഷ്യം വഹിച്ചത്. ടെസ്റ് ക്രിക്കറ്റിലെ സെവാഗിന്റെ 12-ാമത്തെ സെഞ്ച്വറി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് നഷ്ടമായ മറ്റ് വിക്കറ്റുകള്‍ വസീം ജാഫര്‍ (43), വി.വി.എസ്.ലക്ഷ്മണ് (0), യുവരാജ്സിംഗ് (2) എന്നിവരുടേതാണ്. സെഞ്ച്വറിക്കരികെ എത്തിനില്‍ക്കുന്ന ദ്രാവിഡും (95) മുഹമ്മദ് കെയ്ഫു(18)മാണ് ക്രീസില്‍.