കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അപ്പോളോ കേസ് റിപ്പോര്‍ട്ട് നല്‍കണം: കോടതി
ദില്ലി: രാഹുല്‍ മഹാജനെതിരെയുള്ള മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ രജിസ്റര്‍ ചെയ്ത കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ജൂലൈ എഴിനുള്ളില് സമര്‍പ്പിക്കണമെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182-ാം വകുപ്പു പ്രകാരമാണ് ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ വാറണ്ടില്ലാതെ ആരെയും അറസ്റുചെയ്യാന്‍ പാടില്ലെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കാമിനി ലാലു വ്യക്തമാക്കി.
കോടതിയുടെ അനുവാദമില്ലാതെ ആശുപത്രിയില്‍ നിന്ന് രേഖകളൊന്നും പിടിച്ചെടുക്കാന്‍ പാടില്ലെന്നും കോടതി അറിയിച്ചു.