കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ഇനി ഹരിത നഗരി

  • By Staff
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റിയും ആയുര്‍വ്വേദ സ്ഥാപനമായ നാഗാര്‍ജുനയും ചേര്‍ന്ന് മലപ്പുറം നഗരത്തെ ഹരിതവത്കരിക്കാനുള്ള ബൃഹദ് പദ്ധതിക്കു രൂപം നല്‍കുന്നു.

ഇതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളില്‍ മുനിസിപ്പാലിറ്റി അതിര്‍ത്തിക്കുള്ളില്‍ 10,000ഔഷധത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് നാഗാര്‍ജുന ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി അധികൃതരും ബുധനാഴ്ച യോഗം ചേര്‍ന്ന് പദ്ധതിക്കായി ഒരു പ്രവര്‍ത്തക സമിതിയെ രൂപീകരിച്ചു.

മലപ്പുറം ഒരു ഹരിത നഗരി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് പൂര്‍ണ രൂപം നല്‍കുന്നതിനും പദ്ധതി തുടങ്ങുന്ന തിയ്യതി നിശ്ചയിക്കുന്നതിനുമായി ജൂണ്‍ 22ന് വീണ്ടുംയോഗം ചേരും.

സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ക്ലബ്ബുകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയോടെല്ലാം പദ്ധിതിയില്‍ പങ്കാളികളാകാന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കിളിയമണ്ണില്‍ യാക്കൂബ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സ്കൂള്‍ , ആശുപത്രികള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി ഗതാഗതത്തിനു തടസ്സമുണ്ടാകാത്തരീതിയില്‍ പൊതുസ്ഥലങ്ങളിലെല്ലാം തൈകള്‍ നട്ടുപിടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനായുള്ള മുഴുവന്‍ ഔഷധത്തൈകളും നാഗാര്‍ജുന നല്‍കും. കൂവളം, വേങ്ങ, ആര്യവേപ്പ്, ചന്ദനം, അശോകം, കണിക്കൊന്ന തുടങ്ങിയ തരത്തിലുള്ള ഔഷധ സസ്യങ്ങളാണ് നാഗാര്‍ജുന പദ്ധതിക്കായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മൊത്തം ഒരു ലക്ഷം രൂപയാണ് ഔഷധത്തൈ വിതരണത്തിനായി നാഗാര്‍ജുന ചെലവാക്കുന്നത്. ആയുര്‍വ്വേദ മേഖലയില്‍ ഔഷധസസ്യങ്ങള്‍ക്ക് വന്‍ ക്ഷാമം അനുഭവപ്പെട്ടു വരുകയാണെന്നും അത് മറികടക്കാന്‍ വീണ്ടും വീണ്ടും നട്ടുപിടിപ്പിക്കുക തന്നെ വേണമെന്നും നാഗാര്‍ജുന ആയര്‍വ്വേദിക്ക് ഗ്രൂപ്പ് മാനേജര്‍ ബേബി ജോസഫ് പറഞ്ഞു.

തൊടുപുഴ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളില്‍ ഇതിനകം തന്നെ നാഗാര്‍ജുനയുടെ പങ്കാളിത്തത്തില്‍ ഔഷധത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

പൊതുജനപങ്കാളിത്തത്തോടുകൂടി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് യാക്കൂബ് അറിയിച്ചു. മലപ്പുറം നഗരത്തില്‍ ക്രമാതീതമായി പൊങ്ങിവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ അന്തരീക്ഷോഷ്മാവ് ക്രമാതീതമാക്കുന്നുണ്ടെന്നും പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമെന്നും യാക്കൂബ് അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X