Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവേശന പരീക്ഷ നടത്താന്‍ അധികാരമുണ്ട്: മാനേജ്മെന്റുകള്‍

തിരുവനന്തപുരം: മാനേജ്മെന്റ് സീറ്റിലേയ്ക്ക് പ്രത്യേകം പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മാനേജ്മെന്റ് അസോസിയേഷന് സുപ്രിംകോടതി അധികാരം തന്നിട്ടുണെന്ന് കേരള സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ജി.പി.സി നായര്‍ , മെഡിക്കല്‍ കോളേജ് മാനേജ്ന്റ്െ അസോസിയേഷന്‍ സെക്രട്ടറി ജോണ്‍ പോള്‍ എന്നിവര്‍ പറഞ്ഞു.

സ്വാശ്രയ കോളേജുകള്‍ മാനേജ്മെന്റ് സീറ്റിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ അംഗീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്നാണ് സ്വകാര്യ കോളേജ് മാനേജ്മെന്റുകള്‍ ഈ അഭിപ്രായം ഉന്നയിച്ചത്.

സ്വാശ്രയ കോളേജുകളെ സംബന്ധിച്ച് സംസ്ഥാനത്ത് നിലവിലുള്ള നിയമം ഇതുവരെ പിന്‍വലിച്ചിട്ടില്ല. സുപ്രിം കോടതി അതിലെ വ്യവസ്ഥയില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു. ബാക്കിയെല്ലാം അതേപോലെ നിലനില്‍ക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മാനേജുമെന്‍റുകളോടു വളരെ സൗഹാര്‍ദ്ദത്തോടെ ന്യായമായി ചില ആവശ്യങ്ങള്‍ സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതവര്‍ കാര്യമായെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടു കണ്ടുതന്നെ മനസ്സിലാക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ഇപ്പോള്‍ നിലവിലുള്ള സ്വാശ്രയ നിയമത്തില്‍ 50 ശതമാനംമാനേജ്മെന്റു സീറ്റില്‍ സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍ നിന്നോ സ്വാശ്രയ കോളേജുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പരീക്ഷയുടെ റാങ്ക് പട്ടികയില്‍ നിന്നോ പ്രവേശനം നടത്താമെന്ന വ്യവസ്ഥയുണ്ട്.

പുതിയതായി കൊണ്ടുവരുന്ന നിയമത്തില്‍ ഈ വ്യവസ്ഥ മാറും. സ്വാശ്രയ മാനേജുമെന്റുകളുടെ അധികാരം എടുത്തുമാറ്റാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തിയാലേ കഴിയൂ എന്ന് സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി.പി.സി.നായര്‍ പറഞ്ഞു.

സര്‍ക്കാര്‍ തയ്യാറാക്കുന്ന പട്ടികയില്‍നിന്നോ മാനേജുമെന്റുകള്‍ തയ്യാറാക്കുന്ന പട്ടികയില്‍ നിന്നോ പ്രവേശനം നടത്താനാണ് സുപ്രിം കോടതി പറഞ്ഞിട്ടുള്ളത്. അസോസിയേഷന്‍ നടത്തുന്ന പ്രവേശന പരീക്ഷ അംഗീകരിക്കില്ലെന്ന മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് അസോസിയേഷന്‍ ചര്‍ച്ചചെയ്യും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

സ്വാശ്രയ മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷ അംഗീകരിക്കാതിരിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടോ എന്നു പരിശോധിക്കുമെന്നു മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി ജോണ്‍ പോള്‍ പറഞ്ഞു.

അധികാരമുണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കും ഇല്ലെങ്കില്‍ നിയമപരമായ പരിഹാരം തേടും. സ്വാശ്രയ എന്‍ജിനീയറീംഗ് കോളേജുകളിലെ 50ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ റാങ്ക് പട്ടികയില്‍നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്ന് ബുധനാഴ്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പി.ജെ തോമസുമായി നടത്തിയ ചര്‍ച്ചയില്‍ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജ് മാനേജ് മെന്റുകള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ 85 ശതമാനം വിദ്യാര്‍ത്ഥികളും കെ.ടി തോമസ് കമ്മിഷന്‍ നിശ്ചയിച്ചഫീസായ 38700രൂപ നല്‍കണമെന്ന വ്യവസ്ഥയാണ് മാനേജ്മെന്റുകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. ബാക്കി 15ശതമാനം വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ.ടി തോമസ് കമ്മിഷന്‍ ഫീസിന്റെ പകുതി മാനേജ്മെന്റുകള്‍ വഹിക്കും.

ഈ പതിനഞ്ചു ശതമാനം വിദ്യാര്‍ത്ഥികളും ദാരിദ്യ്രരേഖയ്ക്ക് തഴെയുള്ളവരായിരിക്കണമെന്ന് നിര്‍ബ്ബന്ധമുണ്ട്. നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന മറുപടിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്നുണ്ടായതെന്ന് ചര്‍ച്ചയ്ക്കു ശേഷം ജി.പി.സി നായര്‍ പറഞ്ഞു.

പ്രത്യേക പ്രവേശന പരീക്ഷ നടത്തുമെന്ന തീരുമാനത്തില്‍ മാനേജ് മെന്റുകള്‍ ഉറച്ചു നിന്നാല്‍ നിയമയുദ്ധത്തിന് വഴിയൊരുങ്ങും. മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചകള്‍ കാര്യമായ ഫലം ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+