കുര്യന്‍ ചുമതലയേല്‍ക്കുന്നത് കോടതി തടഞ്ഞു
കൊച്ചി: പ്രൊഫസര്‍ പി.ജെ കുര്യന്‍ രാജ്യസഭാംഗമായി ചുമതലയേല്‍ക്കുന്നത് എറണാകുളം അഡീഷണല്‍ മുന്‍സിഫ് കോടതി താല്കാലികമായി തടഞ്ഞു.
കൊച്ചി സ്വദേശികളായ ഗ്ലോബി ജോര്‍ജ്, കെ. മണികണ്ഠന്‍ എന്നിവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി മുന്‍നിര്‍ത്തിയാണ് മുന്‍സിഫ് കെ.സന്തോഷ് കുമാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സൂര്യനെല്ലി കേസില്‍ പ്രതിയായ പി.ജെ കുര്യനെ രാജ്യസഭാംഗമാക്കുന്നത് പൊതുതാല്പര്യത്തിനും ഭരണഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
ജൂണ്‍ 24വരെയാണ് സ്റേ ഉത്തരവ് പ്രാബല്യത്തിണ്ടാവുക. അന്ന് കോടതി കേസ് വീണ്ടും പരിഗണിക്കും. പി.ജെ കുര്യന് നോട്ടീസയയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ കുര്യനെ പ്രതിയാക്കി പീരുമേട് മജിസ്ട്രേട്ട് കോടതി നടപടിയെടുത്തത്.
അതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കുര്യന്‍ സുപ്രിം കോടതിയെ സമീപിച്ചുവെങ്കിലും കീഴ്ക്കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശമുണ്ടായി. ഈയിടെ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി അദ്ദേഹം ജാമ്യമെടുത്തു. കുര്യന്റെ കേസ് ഇനി കോട്ടയം പ്രത്യേക കോടതിയില്‍ വിചാരണചെയ്യും.












Click it and Unblock the Notifications