കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിസ്റ് വി.എസ് വല്യത്താന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: ക്ലാസിക് ചിത്രരചനാശൈലിയിലെ പ്രമുഖനും രാജാരവിവര്‍മ്മ പുരസ്കാര ജേതാവുമായ ആര്‍ട്ടിസ്റ് വി.എസ് വല്യത്താന്‍ (87) അന്തരിച്ചു.

ബുധനാഴ്ച വൈകീട്ട് നാലരയോടെ സ്വവസതിയായ പന്തളത്തെ നടുവിലെമാളിക കൊട്ടാരത്തിലായിരുന്നു അന്ത്യം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രാജാരവിവര്‍മ്മ പുരസ്കാരം ഏറ്റുവാങ്ങും മുമ്പാണ് വല്യത്താന്റെ മരണം. സംസ്കാരം വ്യാഴാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

പന്തളം നടുവിലേ മാളിക കൊട്ടാരത്തിലെ രേവതി തിരുനാള്‍ രാമവര്‍മ തമ്പുരാന്റെയും തോട്ടത്തില്‍ മാധവിയമ്മയുടെയും മകനാണ്. ആറന്മുള ചുങ്കത്തുവീട്ടില്‍ പരേതയായ ചെല്ലമ്മയാണ് ഭാര്യ. സുലോചന, കണ്ണന്‍ എന്നിവര്‍ മക്കളാണ്.

രാജാ രവിവര്‍മ്മ ശൈലി പിന്തുടരുന്ന ചിത്രകാരന്മാരില്‍ അവശേഷിക്കുന്ന ആളുകളിലൊരാളായിരുന്നു വല്ല്യത്താന്‍. അദ്ദേഹത്തിന്റെപ്രമുഖമായ അഞ്ച് എണ്ണഛായ ചിത്രങ്ങള്‍ തിരുവനന്തപുരം ശ്രീചിത്രാ ആര്‍ട് ഗാലറിയിലുണ്ട്.

സ്ലീപ്പിംഗ് ബ്യൂട്ടി, തെമ്മാടിക്കാറ്റ്, അമ്മയും കുഞ്ഞും, കുരുക്ഷേത്രം, ശകുന്തള , അവസാനത്തെ അത്താഴം തുടങ്ങിയ ചിത്രങ്ങള്‍ പ്രസിദ്ധമാണ്. അയ്യായിരത്തിലധികം ഛായാചിത്രങ്ങളും രചിച്ചിട്ടുണ്ട്.

കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പു നിര്‍മ്മിച്ച സ്വാതി തിരുനാള്‍ എന്ന ഡോക്യമെന്ററിയുടെ ശില്പിയാണ്. അഭിനയം, സംഗീതം, കഥകളി എന്നിവയിലും വല്ല്യത്താന് പ്രഗല്‍ഭ്യമുണ്ടായിരുന്നു. നാട്യോല്‍ഭവം ആട്ടക്കഥയുടെ കര്‍ത്താവാണ്.

1996ല്‍ കേരള ചിത്രകലാ പരിഷത് ഫെല്ലോഷിപ്പും 2002ല്‍ ലളിതകലാ അക്കാദമി പുരസ്കാരവും ലഭിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടരന്ന് ഒരു വര്‍ഷം മുമ്പ് ചിത്രരചന നിര്‍ത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X