• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതിയ സംരംഭങ്ങള്‍ക്ക് നികുതിയിളവ്

  • By Staff

ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച 2006-07 വര്‍ഷത്തേക്കുള്ള ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍:

കുടുംബശ്രീ ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കും.

എഫ്എസിടിയെ സഹായിക്കുന്നതിനായി നാഫ്തയുടെ നികുതി കുറയ്ക്കും.

ഇരുമ്പ് ഉത്പന്നങ്ങള്‍ക്ക് പ്രവേശന നികുതി ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി.

നാളികേരത്തെ ഒരു വര്‍ഷത്തേയ്ക്ക് മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന് ഒഴിവാക്കും.

വിദേശത്തേയ്ക്് പോകുന്ന കപ്പലുകള്‍ക്ക് ഇന്ധന നികുതിയിളവ്.

റബ്ബറിന് വാര്‍ഷിക സെസ്

11.17 എഎം

മത്സ്യവലയൊഴികെയുള്ള പ്ലാസ്റ്റിക് കയറുകള്‍ക്ക് നികുതി കൂട്ടും.

ഫൈബര്‍ ഗ്ലാസ് ഉത്പന്നങ്ങള്‍ക്ക് വിലകൂടും.

ആഡംബര നികുതി നിയമം പുതുക്കും.

റബ്ബറിന് നികുതിയൊഴിവാക്കി വാര്‍ഷിക സെസ്സ് കൊണ്ടുവരും.

കേബിള്‍ ടിവി നടത്തിപ്പുകാരില്‍ നിന്ന് അഞ്ച് ശതമാനം ആഡംബര നികുതി പിരിച്ചെടുക്കും.

ഭൂമിയ്ക്ക് ന്യായവില നിശ്ചയിച്ച് സ്റാമ്പ് ഡ്യൂട്ടി നിയമം ശക്തിപ്പെടുത്തും .

സര്‍ക്കാറില്‍ ഭൂമിയിലെ പാട്ടനിരക്ക് പരിഷ്കരിക്കും

ബാര്‍ ഹോട്ടലുകളുടെ കോമ്പൗണ്ടിംഗ് നികുതിയില്‍ മാറ്റം.

നികുതി കുടിശിക പിരിക്കാന്‍ പ്രത്യേക കോടതി

11.10 എഎം

നികുതി വെട്ടിപ്പ് കണ്ടെത്തുന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും.

നികുതി വെട്ടിപ്പും നികുതിചോര്‍ച്ചയും തടയാനുള്ളനിയമം മൂല്യവര്‍ദ്ദിത നികുതി നിയമത്തില്‍ഉള്‍പ്പെടുത്തും.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കും.

നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കും.

സ്വര്‍ണാഭരണങ്ങളുടെ വിലകൂട്ടും.

പട്ടുവസ്ത്രങ്ങള്‍ക്ക് നികുതി ഒഴിവാക്കും.

വില്‍പന നികുതി 4000 കോടിയാക്കും

11.04 എഎം

നികുതിയടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍.

അധികനികുതി വരുമാനത്തിന്റെ ഒരു ശതമാനം വ്യാപാരി ക്ഷേമത്തിനായി ചെലവഴിക്കും.

റിയല്‍ എസ്റേറ്റ് മേഖലയിലെ വരുമാന നഷ്ടം തടയാന്‍ പദ്ധതി നടപ്പാക്കും.

100 രൂപ വരെയുള്ള വില്പനയ്ക്ക് ബില്‍ നിര്‍ബന്ധമാക്കില്ല.

വ്യാപാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ്

10.58 എഎം

ഉപഭോക്താക്കളില്‍ ബില്ലു വാങ്ങുന്ന സ്വഭാവം വളര്‍ത്താന്‍ ലോട്ടറി, നറുക്കെടുപ്പ് സമ്പ്രദായം കൊണ്ടുവരും.

വ്യാപാരികളോട് അനുഭാവ പൂര്‍ണമായ സമീപനം കൈക്കൊള്ളും.

വ്യാപാരികളുടെ പ്രശ്നപരിഹാരത്തന് ജില്ലകള്‍ തോറും പ്രശ്നപരിഹാര യൂണിറ്റ് സ്ഥാപിക്കും.

കൃത്യമായി നികുതിയടയ്ക്കുന്ന വ്യാപാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കും.

വാറ്റ് സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കും

10.50 എഎം

പടന്നക്കാട് കാര്‍ഷിക കോളേജിന് 40 ലക്ഷം.

പെരിന്തല്‍മണ്ണയുടെ വികസനത്തിന് 24 ലക്ഷം.

വിഭവസമാഹരണത്തിനുള്ള സാധ്യതകള്‍ സമഗ്രമായി വിലയിരുത്തും.

ബഹുജന പങ്കാളിത്തത്തോടെ വിഭവ സമാഹരണം നടത്തും.

കര്‍ഷകര്‍ക്ക് കടാശ്വാസം പ്രാവര്‍ത്തികമാക്കും.

മൂല്യവര്‍ദ്ധിത നികുതി സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കും.

കരിപ്പൂരില്‍ ഹജ്ജ് ഹൗസ് സ്ഥാപിക്കാന്‍ 25 ലക്ഷം

10.43 എഎം

എന്‍ഡോസള്‍ ഫാന്‍ ദുരിദാശ്വാസ പദ്ധതിയ്ക്ക് അരക്കോടി

ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും

പിന്നോക്ക പ്രദേശങ്ങള്‍ക്ക് പ്രത്യേക പദ്ധതി

മലപ്പുറത്തിന് പ്രത്യേക പാക്കേജ്

കരിപ്പൂരില്‍ ഹജ്ജ് ഹൗസ് സ്ഥാപിക്കാന്‍ 25 ലക്ഷം

മാപ്പിളകലളെ പ്രോത്സാഹിപ്പിക്കാന്‍ പത്തു ലക്ഷം

സ്ത്രീകള്‍ക്കായി കലാ, സാംസ്കാരിക കേന്ദ്രങ്ങള്‍

10.37 എഎം

സ്ത്രീകളുടെ പദവി പഠന പരിപാടിയ്ക്ക് പ്രത്യേക പദ്ധതി.

വനിതാ കമ്മിഷന്‍ പ്രവര്‍ത്തനം സുഗമമാക്കും. പഞ്ചായത്ത്, ജില്ലാ തലങ്ങളില്‍ വനിതാ ജാഗ്രതാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

സ്ത്രീകള്‍ക്കായുള്ള കലാ സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് തുക വകയിരുത്തും.

അംഗനവാടി ജീവനക്കാര്‍ക്ക് വേണ്ടത്ര പ്രതിഫലം നല്‍കും.

വര്‍ഷം തോറും ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ട്.

വിദ്യാര്‍ഥികള്‍ക്കുള്ള വായ്പക്കായി 5 കോടി

10.33 എഎം

സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ വായ്പകള്‍ക്കായി 5 കോടി വിലയിരുത്തും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രൊജക്ടുകള്‍ക്ക് ആര്‍ ഐഡി എഫ് വായ്പകള്‍ നല്‍കും.

കേരള പത്രപ്രവര്‍ത്തക ആരോഗ്യ പരിപാടിയ്ക്ക് 10 ലക്ഷം.

കുടുംബശ്രീ മറ്റു സ്വയം സഹായ പദ്ധതികള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കും.

പട്ടികജാതി പട്ടികവര്‍ഗ പദ്ധതി കൂടുതല്‍ തുക വകയിരുത്തും.

സമയബന്ധിതമായി പട്ടിക ജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യും.

ആദിവാസികള്‍ക്കായി വീടിനും കൃഷിക്കും പാക്കേജ്.

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് നികുതിയിളവ്

10.28 എഎം

ശമ്പള ദിനങ്ങളിലൊഴികെ ട്രഷറി നിയന്ത്രണമില്ല.

കേന്ദ്ര സഹായത്തോടെ പത്ത് കേന്ദ്രങ്ങളില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റല്‍ സ്ഥാപിക്കും.

ചരിത്ര ഗവേഷണ കൗണ്‍സിലിന് 50 ലക്ഷം.

ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് 15 ലക്ഷം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കളിക്കളം നിര്‍മ്മിക്കാന്‍ 3 കോടി.

സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങാന്‍ 10 കോടി

10.22 എഎം

വിദ്യാഭ്യാസം മേഖലയില്‍ കുറഞ്ഞ നിലവാരം ഉറപ്പു വരുത്തല്‍ പരിപാടിയ്ക്ക് 5 കോടി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എഐഎംഎസ് പദവിയിലേയ്ക്ക് ഉയര്‍ത്തും.

ലൈബ്രറി നവീകരണത്തിന് 2 കോടി.

സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങാന്‍ 10 കോടി.

കല്പിത സര്‍വ്വകാലാശാലയാവുന്ന കേരള കലാമണ്ഡലത്തില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

ആലപ്പുഴയില്‍ പുന്നപ്ര-വയലാര്‍ മ്യൂസിയം സ്ഥാപിക്കും.

പരിയാരത്തെ ഔഷധ കമ്പനിക്ക് 50 ലക്ഷം

10.18 എഎം

സബ്സിഡി നല്‍കി മുഴുവന്‍ പൗരന്മാര്‍ക്കും റേഷന്‍ അനുവദിക്കും.

ലക്ഷം വീടുപദ്ധതിയ്ക്കായി കൂടുതല്‍ തുക അനുവദിക്കും.

പെന്‍ഷന്‍ കുടിശ്ശിക 2007ഓടെ പൂര്‍ണമായും വിതരണം ചെയ്യും.

ആരോഗ്യമേഖലയില്‍ വേണ്ടത്ര ജീവനക്കാരെ നിയമിക്കും.

15 കോടി ആരോഗ്യമേഖലയ്ക്കായി നീക്കിവെയ്ക്കും.

11-ാം പദ്ധതിയുടെ ഭാഗമായി കുടിവെള്ളം, ആരോഗ്യം എന്നിവയ്ക്കു ഊന്നല്‍ നല്‍കും.

കോഴിക്കോട് മെഡിക്കല്‍ കോളേജിന് 4കോടി പ്രത്യേകമായി അനുവദിക്കും.

മലബാര്‍ കാന്‍സര്‍ സെന്ററിന് 4 കോടി.

പരിയാരത്ത് ഔഷധിയുടെ കീഴില്‍ ഔഷധനിര്‍മാണയൂണിറ്റ് സ്ഥാപിക്കും. ഇതിന് അരക്കോടി.

പൊതുവിതരണ മേഖല ശക്തിപ്പെടുത്തും

10.10 എഎം

തിരുവനന്തപുരം വിമാനത്താവള വികസനത്തിന് അഞ്ച് കോടി. കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ കൂടുതല്‍ ജില്ലകളെ ഉള്‍പ്പെടുത്തും. പൊതുവിതരണ മേഖല ശക്തിപ്പെടുത്തും. സിവില്‍ സപ്ലൈസിന് 1.5 കോടി. മൂവാറ്റുപുഴ, കരാപ്പുഴ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ജല അതോറിറ്റി ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കും.

റോഡ് വികസനത്തിന് പദ്ധതി

10.00 എഎം

റോഡ്, ഗതാഗത മേഖലയില്‍ പുതിയ പദ്ധതികള്‍.

റോഡ് വികസനത്തിനു നിര്‍മാണത്തിനും ദീര്‍ഘകാല കര്‍മപരിപാടി.

തിരുവനന്തപുരത്ത് ആധുനിക ബസ് ടെര്‍മിനല്‍ കോംപ്ലക്സ്.

കെഎസ്ആര്‍ടിസി ലാഭത്തിലാക്കാന്‍ പാക്കേജ്.

ബേപ്പൂര്‍ പാസഞ്ചര്‍ ടെര്‍മിനലിന് മൂന്ന് ലക്ഷം രൂപ.

റെയില്‍വേ പാലങ്ങളുടെ പണി സമയബന്ധിതമായി നടപ്പാക്കും.

കണ്ണൂര്‍ വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കല്‍ ഊര്‍ജിതമാക്കും.

അഞ്ച് ലക്ഷം വൈദ്യുതി കണക്ഷന്‍ നല്‍കും.

10.00 എഎം

ആലപ്പുഴയിലെ കെഎസ്ടിപി പുനരുദ്ധരിക്കും. ഇതിനായി മൂന്ന് കോടി.

കെഎസ്ടിപി നടപ്പുവര്‍ഷത്തില്‍ തന്നെ ലാഭത്തിലാക്കും.

കെല്‍ട്രോണിന് 10 കോടി.

ശബരിമല മാസ്റര്‍പ്ലാനിന് അഞ്ച് കോടി.

പുതിയ പൈതൃക പട്ടണങ്ങള്‍ വികസിപ്പിക്കും.

ബേക്കല്‍ ടൂറിസം പദ്ധതിക്ക് അഞ്ച് കോടി.

വിലസ്ഥിരതഫണ്ട് രൂപീകരിക്കും.

മലബാറിലെ ടൂറിസം വികസനത്തിന് പ്രത്യേക പാക്കേജ്.

കശുവണ്ടി മേഖലയിലെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കും.

ശബരിമല വികസന മാസ്റര്‍ പ്ലാന്‍ നടപ്പാക്കും.

ടെക്നോസിറ്റിക്ക് 20 കോടി.

ടൂറിസം മേഖലക്ക് 77.5 കോടി.

പാലക്കാട് വ്യവസായ ടൗണ്‍ഷിപ്പ്.

കണ്ണൂരിലെ ബീഡി തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ്.

ശമ്പള പരിഷ്കരണം പൂര്‍ണമായി നടപ്പാക്കും.

പച്ചത്തൊണ്ട് സംസ്കരണത്തിന് അഞ്ച് കോടി.

തീരദേശമേഖലയില്‍ വില കുറച്ച് മണ്ണെണ്ണ നല്‍കും.

മീന്‍പിടുത്ത തുറമുഖങ്ങള്‍ വികസിപ്പിക്കും.

നിര്‍മാണ മേഖലയിലെ പദ്ധതി ഇതര ചെലവ് പരിശോധിക്കും.

കയര്‍ സഹരകണ മേഖലക്ക് 14 കോടി.

സമഗ്ര തീരദേശ വികസന പദ്ധതി നടപ്പാക്കും.

എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും.

സ്വകാര്യ കാര്‍ഷിക കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് നിയമനിര്‍മാണം.

കാര്‍ഷിക കടാശ്വാസ കമ്മിഷനും കാര്‍ഷിക കമ്മിഷിനും രൂപീകരിക്കും.

കാര്‍ഷിക കമ്മിഷന്‍ വില സ്ഥിരത ഉറപ്പുവരുത്തും.

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ 100 കോടി.

പൊതുമേഖലയെ സംരക്ഷിക്കും.

ടെണ്ടര്‍ ക്രമക്കേട് അവസാനിപ്പിക്കും.

നിര്‍മാണ മേഖലയിലെ അഴിമതി അവസാനിപ്പിക്കും.

ചെലവ് ചുരുക്കല്‍ എന്ന കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ല.

റവന്യു വരുമാനം ഗണ്യമായി ഉയര്‍ത്തും.

ബജറ്റ് അവതരണം തുടങ്ങി

9.10 എഎം

തിരുവനന്തപുരം: ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് 2006-07 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more