കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപി ബന്ധം തുടരില്ല: നാരായണപണിക്കര്‍

  • By Staff
Google Oneindia Malayalam News

ചങ്ങനാശേരി: എസ്എന്‍ഡിപിയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണ പണിക്കര്‍ പറഞ്ഞു.

പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് പ്രതിനിധികളുടെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പണിക്കര്‍ ഇക്കാര്യം പറഞ്ഞത്.

ഭൂരിപക്ഷ സമുദായങ്ങളുടെ സാമൂഹ്യ നീതിയും താല്പര്യവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തിന് തീരുമാനമെടുത്തത്. എന്നാല്‍ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എന്‍ എസ് എസ് സംശുദ്ധമായ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു വിരുദ്ധമായ നിലപാടാണ് എസ്എന്‍ഡിപി സ്വീകരിച്ചത്. അതുകൊണ്ട് ഈ കൂട്ടുകെട്ട് തുടരാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ലെന്ന് നാരായണപണിക്കര്‍ വ്യക്തമാക്കി.

ബോര്‍ഡിലെ അഴിമതി പുറത്തു കൊണ്ടുവരണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടപ്പോള്‍ ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും എന്‍എസ്എസിനെ എതിര്‍ക്കുകയായിരുന്നു.

എന്‍എസ്എസിന് രാഷ്ട്രീയമില്ല. എന്നാല്‍ ദൈനംദിനം നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതികരിക്കുക എന്നത് എന്‍എസ്എസിന്റെ നയമാണ്. സമദൂരനയം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നാരായണപ്പണിക്കര്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സാമാന്യ നീതിയ്ക്ക് നിരക്കാത്തതാണെന്ന് എന്‍എസ്എസ് ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ അദ്ദേഹം അരോപിച്ചു.

50 കോടി രൂപ വരവും അത്ര തന്നെ ചെലവുമാണ് 2006-07 ബജറ്റില്‍ എന്‍ എസ് എസ് പ്രതീക്ഷിക്കുന്നത്. ബജറ്റ് സമ്മേളനത്തില്‍ പ്രസിഡന്റ് പി.വി നീലകണ്ഠപ്പിള്ള, അസിസ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X