മൂന്നാം ടെസ്റും സമനിലയില്‍
സെന്റ് കിറ്റ്സ്: ജയിക്കാന്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ ആഞ്ഞു ശ്രമിച്ചെങ്കിലും സെവാഗും ധോണിയും ക്രീസില്‍ നില്‍ക്കുമ്പോള്‍ മാത്രമേ അത്തരമൊരു സാധ്യതയുള്ളൂവെന്ന കണക്കുകൂട്ടലില്‍ കളിച്ച ഇന്ത്യ മൂന്നാം ടെസ്റും സമനിലയിലാക്കി. സമനില നേടുകയെന്ന ദൗത്യം ദ്രാവിഡ് ഭംഗിയാക്കുകയും ചെയ്തു.
ജയിക്കാന്‍ 392 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യക്കു മുന്നില്‍ വച്ച് ഡിക്ലയര്‍ ചെയ്ത വെസ്റ് ഇന്‍ഡീസിനെതിരെ സെവാഗ് നടത്തിയ തുടക്കം അഞ്ചാം ദിവസത്തെ ആവേശകരമാക്കി. 75 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത സെവാഗ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യക്ക് വിജയപ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ സെവാഗും നാലാമതായി ധോണിയും പുറത്തായതോടെ ഇന്ത്യ വിജയിക്കാനുള്ള ശ്രമം അവസാനിപ്പിച്ചു. നാല് വിക്കറ്റിന് 298 റണ്‍സെടുത്ത് ഇന്ത്യ കളി സമനിലയിലാക്കി.
സെവാഗിനു പുറമെ വസീം ജാഫര്‍ (54), ലക്ഷ്മണ്‍ (63), ധോണി (20) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. ദ്രാവിഡ് പുറത്താവാതെ 68 റണ്‍സെടുത്തു.
നാല് ടെസ്റുകളുള്ള പരമ്പരയിലെ ആദ്യ ടെസ്റുകളും സമനിലയില്‍ പിരിഞ്ഞിരുന്നു. നാലാമത്തെയും അവസാനത്തെയും ടെസ്റ് ജൂണ്‍ 30ന് ജമൈക്കയില്‍ ആരംഭിക്കും.












Click it and Unblock the Notifications