കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ഖാവിയ്ക്ക് ലാദന്റെ പ്രശംസ

  • By Staff
Google Oneindia Malayalam News

കെയ്റോ: യു എസ് സൈന്യം വധിച്ച ഇറാഖിലെ അല്‍ഖ്വായിദ നേതാവ് അബു മുസബ് അല്‍ സര്‍ഖാവിയെ വിശുദ്ധ യുദ്ധത്തിന്റെ സിംഹനായകനായി ഒസാമ ബിന്‍ ലാദന്‍ വിശേഷിപ്പിച്ചു.

ഒരു ഇസ്ലാമിക് വെബ് സൈറ്റില്‍ ലാദന്റെതെന്ന പേരില്‍ പ്രസിദ്ധീകരിച്ച വീഡിയോ ടേപ്പിലാണ് സര്‍ഖാവിയെ ഇത്തരത്തില്‍ പ്രശംസിച്ചിരിക്കുന്നത്.

19 മിനിട്ട് ദൈര്‍ഘ്യമുള്ള ടേപ്പില്‍ ലാദന്റെ പഴയ ചിത്രവും ലാദന്റേതിനോട് സാമ്യമുള്ള ശബ്ദവുമാണുള്ളത്.

ടേപ്പിന്റെ ആധികാരികതയെക്കുറിച്ച് സിഐഎ അന്വേഷിക്കുന്നുണ്ട്. വിലപ്പെട്ട ഒരു പോരാളിയെ നഷ്ടപ്പെട്ടെങ്കിലും ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിനിധിയായി തങ്ങള്‍ക്കൊരു മുജാഹിദിനെകിട്ടിയെന്നും വെബ് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2004 ഒക്ടോബറിന് ശേഷം പുറത്തുവിട്ട വീഡിയോ ടേപ്പുകളിലൊന്നും ബിന്‍ ലാദന്റെ പുതിയ ചിത്രം ഇല്ല.

ഈ വര്‍ഷം ലാദന്റേതായി പുറത്തിറങ്ങിയ നാലാമത്തെ വീഡിയോ ടേപ്പാണിത് . ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് ജൂണ്‍ ഏഴിനാണ് അമേരിക്കന്‍ സേനയുടെ വെടിയേറ്റ് സര്‍ഖാവി മരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X