കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മാസ്റര്‍പ്ലാന്‍: രണ്ടാംഘട്ടം ആഗസ്തില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ശബരിമല മാസ്റര്‍ പ്ലാനിലെ രണ്ടാം ഘട്ടം പണികള്‍ അടുത്തമാസം ആദ്യം തുടങ്ങാന്‍ ധാരണയായി.

സംസ്ഥാനതലത്തില്‍ അംഗീകരിക്കുന്ന പദ്ധതിക്കു കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വൈകില്ലെന്നു തിങ്കളാഴ്ച ദില്ലിയില്‍ നടന്ന യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്.

കേന്ദ്ര പരിസ്ഥിതി-വനം വകുപ്പു പ്രതിനിധികളും ദേവസ്വം ബോര്‍ഡ് അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് രണ്ടാം ഘട്ടം മാസ്റര്‍ പ്ലാന്‍ പണിയുടെ തടസം നീങ്ങിയത്. നടപ്പാത വീതീകൂട്ടല്‍, 400പുതിയ ശൗചാലയനങ്ങള്‍, മാലിന്യ സംസ്കരണശാല, ഹൃദ്രോഗ ചികിത്സാ കേന്ദ്രം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

മാസ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന ഇക്കോ സ്മാര്‍ട്ട് 15ന് പദ്ധതിയുടെ കരട് സമര്‍പ്പിക്കും പിന്നീട് 30ന് പൂര്‍ണരൂപവും സമര്‍പ്പിക്കും. കരട് ലഭിച്ചാലുടന്‍ സംസ്ഥാന മാസ്റര്‍ പ്ലാന്‍ മേല്‍നോട്ട സമിതിയും ദേവസ്വം ബോര്‍ഡ് പ്രതിനിധികളും തിരുവനന്തപുരത്തു ചര്‍ച്ചനടത്തുമെന്ന് ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍ നായര്‍ അറിയിച്ചു.

പ്രൊജക്ട് ടൈഗര്‍ ഡയറക്ടര്‍ രാജേഷ് ഗോപാലും പങ്കെടുക്കും.ദേവസ്വം ബോര്‍ഡിനാണ് പദ്ധതികളുടെ നടത്തിപ്പു ചുമതല. പദ്ധതി ഏകോപനത്തിന് എല്ലാമാസവും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ യോഗം ചേരും.

വനം, ജലസേചനം, ആരോഗ്യം, മലിനീകരണ നിയന്ത്രണബോര്‍ഡ്, മരാമത്ത് വകുപ്പു പ്രതിനിധികള്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡും ഇക്കോ സ്മാര്‍ട്ടും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് പദ്ധതി വൈകിയത്.

ഇടക്കാലത്ത് മാസ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ പിന്‍മാറാന്‍ വരെ ഇക്കോ സ്മാര്‍ട്ട് തീരുമാനിച്ചിരുന്നു. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും മറ്റും വീഴ്ച വരുത്തുന്നതിനെ ബിജെപി നേതാവ് വി.കെ മല്‍ഹോത്ര അധ്യക്ഷനായ പാര്‍ലമെന്ററി സമിതി വിമര്‍ശിച്ചിരുന്നു.

സംസ്ഥാനതല മേല്‍നോട്ട സമിതി, വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുള്ള സംവിധാനം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമിതി മുന്നോട്ടു വച്ചതാണ്. കേന്ദ്ര പരിസ്ഥിതി സെക്രട്ടറി പ്രദീപ്ത ഘോഷിന്റെ അധ്യക്ഷതയിലായിരുന്നു തിങ്കളാഴ്ചത്തെ യോഗം.

ജി.രാമന്‍നായര്‍ക്കുപുറമെ ദേവസ്വം ബോര്‍ഡ് അംഗം എം.ബിശ്രീകുമാര്‍, കമ്മിഷണര്‍സി.ജി സച്ചിതാനന്ദന്‍, പ്രൊജക്ട് ടൈഗര്‍ ഡയറക്ടര്‍ രാജേഷ് ഗോപാല്‍, ഇക്കോ സ്മാര്‍ട്ട് എംഡി മഹേഷ് ബാബു എന്നിവരും പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X