എയിംസ് ഡയറക്ടറെ പുറത്താക്കിയത് ഹൈക്കോടതി സ്റേചെയ്തു
ദില്ലി: എഐഐഎംഎസ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഡോ.പി.വേണുഗോപാലിനെ പുറത്താക്കിയ നടപടി ദില്ലി ഹൈക്കോടതി സ്റേ ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.
പുറത്താക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തെചോദ്യംചെയ്ത് ഡോ.വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതി സ്റേ ഉത്തരവിട്ടത്. ഇതുസംബന്ധ്ച്ച് ജസ്റിസ് അനില്‍കുമാര്‍ കേന്ദ്ര സര്‍ക്കാറിനും മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിനും ആരോഗ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിനെ അയോഗ്യനാക്കണമെന്നും വേണുഗോപാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്ന വരുമാനമുള്ള പദവിയിലിരിക്കുന്ന രാംദാസിനു പാര്‍ലമെന്റ് അംഗമായിരിക്കാന്‍ യോഗ്യതയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നുമണിക്കൂര്‍ നീണ്ട നടപടികള്‍ക്കുശേഷമാണ് എഐഐഎംഎസ് ഭരണസമിതിയുടെ തീരുമാനം റദ്ദാക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. ആഗസ്ത് 17ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ സ്റേ പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് കോടതി അറിയിച്ചു.
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് വേണുഗോപാലിനുവേണ്ടി കോടതിയില്‍ ഹാജരായത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യന്‍ കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായി.












Click it and Unblock the Notifications