Get Updates
Get notified of breaking news, exclusive insights, and must-see stories!

കീബോര്‍ഡില്‍ ലോകറെക്കോര്‍ഡുമായി ജയ്സണ്‍

തിരുവനന്തപുരം: അന്‍പത്തിയൊന്ന് മണിക്കൂര്‍ തുടര്‍ച്ചയായി കീബോര്‍ഡ് വായിച്ച് കൊച്ചിസ്വദേശിയായ ജയ്സണ്‍ ജോര്‍ജ് ഗിന്നസ് ബുക്കില്‍ ഇടം നേടി.

ജൂലൈ 5ന് ഉച്ചയ്ക്ക് 12.30നാരംഭിച്ച ജോര്‍ജിന്റെ യജ്ഞം ജൂലൈ 7ന് രാത്രി 11.05നാണ് പൂര്‍ത്തിയായത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റക്കോര്‍ഡിന്റെ 12 വിധികര്‍ത്താക്കള്‍ക്കുമുന്നിലാണ് ജയ്സണ്‍ പ്രകടനം നടത്തിയത്.

രണ്ട് വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വെള്ളിയാഴ്ച രാത്രിയില്‍ ഇരുപത്തിയൊന്നുകാരനായ ജയ്സണ്‍ ലോകറക്കോര്‍ഡ് എന്ന തന്റെ ലക്ഷ്യത്തിലെത്തിയത്. എട്ട് വ്യത്യസ്തമായ കീബോര്‍ഡുകള്‍ ഉപയോഗിച്ചാണ് ജയ്സണ്‍51മണിക്കൂര്‍ നീണ്ട പരിപാടി പൂര്‍ത്തിയാക്കിയത്.

ഓരോ മണിക്കൂറിനിടയിലും 10 മിനിറ്റുകള്‍ മാത്രമാണ് വിശ്രമത്തിനായി മാറ്റിവെച്ചത്. ഇതിനുമുമ്പ് എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി കീബോര്‍ഡ് വായിച്ച് ശ്രദ്ധനേടിയിരുന്നു.

പിന്നീടാണ് ലക്ഷ്യം 51മണിക്കൂറിലേക്ക് ദീര്‍ഘിപ്പിച്ചത്. ഇനി 100മണിക്കൂര്‍ തുടര്‍ച്ചയായി വായിച്ച് എത്രയും പെട്ടന്നുതന്നെ സ്വന്തം റക്കോര്‍ഡ് തിരുത്തിയെഴുതാനുള്ള ഒരുക്കത്തിലാണ് ഈ യുവാവ്.

14വയസ്സുമുതല്‍ കീബോര്‍ഡ് വായിക്കുന്ന ജയ്സണ്‍ഇതിനകം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ജയ്സന്റെ വിജയകരമായ പ്രകടനം സംബന്ധിച്ച് വിധികര്‍ത്താക്കള്‍ ഒപ്പുവെച്ച രേഖകള്‍ ഉടന്‍ തന്നെ ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് അയച്ചുകൊടുക്കുമെന്ന് പരിപാടിയുടെ സംഘാടകനായ എ.ജി റോബി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+