കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന് അനുഭാവപൂര്‍ണമായ സമീപനം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം അനുഭാവപൂര്‍ണമായ പ്രതികരണമാണ് കാണിച്ചതെന്ന് ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് അറിയിച്ചു.

കാര്‍ഷിക മേഖല, വെള്ളപ്പൊക്കദുരിദാശ്വാസം, മുടങ്ങിക്കിടക്കുന്ന പദ്ധതി പൂര്‍ത്തീകരണം എന്നിവയ്ക്ക് പ്രത്യേക പാക്കേജുകള്‍ അനുവദിക്കണമെന്ന പ്രധാന ആവശ്യങ്ങളിലാണ് ആദ്യം കേന്ദ്രനടപടിയുണ്ടാവുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ വിദര്‍ഭയ്ക്ക് അനുവദിച്ചതിനു സമാനമായ പുനരധിവാസ പദ്ധതിക്കായി തിരഞ്ഞെടുത്ത 31 സംസ്ഥാനങ്ങളില്‍ കേരളത്തിലെ മൂന്ന് ജില്ലകളെ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര നടപടിയില്‍ കേരളത്തോടുള്ള സമീപനം വ്യക്തമാണ്.

വയനാട്, കാസര്‍കോഡ്, പാലക്കാട് ജില്ലകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജില്ലയെക്കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

കാലവര്‍ഷക്കെടുതിമൂലമുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. സംസ്ഥാനത്ത് പ്രകൃതിക്ഷോഭത്തിനിരയാവരെ പുനരധിവസിപ്പിക്കുന്നതിനായി 900 കോടിരൂപ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം കേന്ദ്രത്തോടാവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ വികസനം, വല്ലാര്‍പാടം പദ്ധിതി പൂര്‍ത്തീകരണത്തിനായി പരിസ്ഥിതി വകുപ്പിന്റെ അനുവാദം എന്നീ കാര്യങ്ങളും പ്രധാമന്ത്രിയെയും മറ്റു കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിച്ച് ചര്‍ച്ചനടത്തിയ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ കാര്‍ഷിക പ്രശ്നങ്ങള്‍ പഠിക്കുന്നതിനും വിഴിഞ്ഞം പദ്ധിതിയുടെ ശിലാ സ്ഥാപനം നടത്തുന്നതിനുമായി കേരളത്തിലെത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എഐഐഎംഎസ് പദിവിയിലേക്കുയര്‍ത്തുക, ഐഐടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

സ്വാശ്രയ നിയമം ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് മാനുഷികവിഭവ ശേഷി മന്ത്രി അര്‍ജുന്‍സിംഗ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ അവസരത്തില്‍ പ്രതിപക്ഷേനേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നിയമത്തെ സ്വാശ്രയമാനേജ്മെന്റുകള്‍ക്കുവേണ്ടി നിയമത്തെ എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്.

സ്മാര്‍ട്ട് സിറ്റി പദ്ധിതിക്കുവേണ്ടി ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുകയോ സൗജന്യനിരക്കില്‍ ഭൂമിനല്‍കുകയോ ചെയ്യുന്ന കാര്യം പരിഗണനിയിലില്ലെന്നും ഇതില്‍ ചോദ്യങ്ങളുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X