Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂന പക്ഷപദവി ലഭിക്കണമെങ്കില്‍ അവശത തെളിയിക്കണം: ബേബി

തിരുവനന്തപുരം: സാമുദായികമായി പിന്‍തള്ളപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടിവരികയാണ് ഇടതുസര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി.

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് മീഡിയ സ്റഡീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ന്യൂനപക്ഷാവകാശവും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ സ്വാശ്രയ നിയമപ്രകാരം എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ തുടങ്ങാം. എന്നാല്‍ ന്യൂന പക്ഷപദവി ലഭിക്കണമെങ്കില്‍ അവശത തെളിയിക്കണം-അദ്ദേഹം വ്യക്തമാക്കി.

സ്വാശ്രയ വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന സങ്കീര്‍ണമായ പ്രശ്നം ന്യൂനപക്ഷപ്രശ്നമാണെന്നും മറിച്ച് ഫീസ് ഘടനയ്ക്കും മറ്റ് അനുബന്ധ പ്രശ്നങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍ അഭിപ്രായപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഏതു ശ്രമവും നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസത്തിന് ന്യൂനപക്ഷവിഭാഗങ്ങള്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് വിദ്യാഭ്യാസമെന്നത് ഒരു കച്ചവടമേഖലയായി മാറിയിരിക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ എംപി പറഞ്ഞു. വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നവരെ സര്‍ക്കാറും മാനേജ്മെന്റുകളും ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍, പ്രൊഫ. ജി.എന്‍ പണിക്കര്‍, പി.സിയാവുദ്ദീന്‍, അബ്ദു റഹിമാന്‍ അത്താണി എംഎല്‍എ, ജി.പി.സി നായര്‍, അഡ്വ. ബി.കെ ശേഖര്‍, ഫാദര്‍ വില്‍സണ്‍ തട്ടാരുതുണ്ടില്‍ , എം.വി തോമസ് എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+