കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലെ മലയാളി തടവുകാരെ മോചിപ്പിക്കാന്‍ നടപടിയെടുക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒമാന്‍ സേനയുടെ തടവില്‍ക്കഴിയുന്ന മലയാളികളെ സ്വതന്ത്രരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അറിയിച്ചു.

തടവിലാക്കപ്പെട്ട മലയാളികള്‍ക്കുവേണ്ടി ഒമാനിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി കേന്ദ്രം ബന്ധപ്പെട്ടിട്ടുണ്ട്. എംബസി ഇടപെട്ടതിനെത്തുടര്‍ന്ന് തടവില്‍ക്കഴിയുന്നവരുടെ സ്പോണ്‍സര്‍മാരും തൊഴിലുടമകളും ഇവരെ സ്വതന്ത്രരാക്കുന്നതിനുവേണ്ടി ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വേണ്ടത്ര രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ഒമാനില്‍ സൈന്യം നടത്തിയ പരിശോധനയില്‍ മലയാളികള്‍ പിടിയിലായത്. സൊമാലിയയില്‍നിന്ന് ആളുകള്‍ അനധികൃതമായ ഒമാനിലേക്ക് കടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സൈന്യം ഇത്തരം പരിശോധനകള്‍ കര്‍ശനമാക്കിയത്.

പരിശോധനയെത്തുടര്‍ന്ന് ആയിരക്കണക്കിന് വിദേശികളെ ഒമാന്‍ സൈന്യം കസ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നൂറുകണക്കിന് മലയാളികളും ഉള്‍പ്പെടുന്നു.

തടവിലാക്കപ്പെട്ട മലയാളികളെ വിട്ടയയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാമന്ത്രി, വിദേശകാര്യമന്ത്രി, പ്രവാസികാര്യമന്ത്രി എന്നിവര്‍ക്ക് മുഖ്യന്ത്രി ഫാക്സ് സന്ദേശങ്ങള്‍ അയച്ചിരുന്നു.

ഒമാനില്‍ 4000 ഇന്ത്യക്കാര്‍ ഇത്തരത്തില്‍ തടവില്‍ക്കഴിയുന്നുണ്ടെന്നും അവരില്‍ 2000ത്തോളം പേര്‍ കേരളീയരാണെന്നും ഇന്ത്യന്‍ എംബസി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമാനിലെ നിസാബ് സ്റേറ്റിലാണ് ഏറ്റവും കൂടുതല്‍ മലയാളികല്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്.

വിദേശത്തു താമസിക്കുന്നതും ജോലിചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ എപ്പോഴും കൈവശം വെയ്ക്കാന്‍ വിദേശഇന്ത്യക്കാര്‍ക്ക് എംബസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്തെത്തുന്നവരുടെ പാസ്പോര്‍ട് , വിസ തുടങ്ങിയ പ്രധാനരേഖകളെല്ലാം സ്പോണ്‍സര്‍മാരാണ് കൈവശം വെയ്ക്കുന്നത്. ഇങ്ങനെയാവുമ്പോള്‍ അന്വേഷണങ്ങളോ പരിശോധനകളോ നടക്കുമ്പോള്‍ ജോലിക്കാര്‍ക്ക് വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെവരുന്നു. ഇങ്ങനെയാണ് കൂടുതലാളുകളും തടവിലാക്കപ്പെടുന്നതെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X