കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ സ്ഫോടനം: മരണം 170 കവിഞ്ഞു

  • By Staff
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ ചൊവാഴ്ച വൈകിട്ട് തീവണ്ടികളില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 170 തിലധികം പേര്‍ മരിച്ചു. 500ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ട്രെയിനുകളെല്ലാം തിങ്ങിനിറഞ്ഞിരുന്നതിനാല്‍ മരണസംഖ്യ തിട്ടപ്പെടുത്താനാവില്ലെന്നു പശ്ചിമറെയില്‍വേ ചീഫ് പി.ആര്‍.ഒ. പ്രണയ് പ്രഭാകര്‍ പറഞ്ഞു.

ഓടിക്കൊണ്ടിരുന്ന തീവണ്ടികളില്‍ വൈകിട്ട് ആറ് മണിക്കുശേഷം ഏഴിടങ്ങളിലായാണ് സ്ഫോടനങ്ങളുണ്ടായത്. യാത്രക്കാരുടെ തിരുക്കുണ്ടായിരുന്ന സമയത്തായിരുന്നു എല്ലാ സ്ഫോടനങ്ങളും നടന്നത്. തീവണ്ടികള്‍ സ്റേഷനിലേക്കടുക്കുമ്പോഴോ സ്റേഷന്‍ വിട്ട ഉടനെയോ ആയിരുന്നു മിക്ക സ്ഫോടനങ്ങളും നടന്നത്.

മീര റോഡ്, ബോറിവ്ലി, ജോഗേശ്വരി, ഖാര്‍ റോഡ്, ബാന്ദ്ര, മാഹിം, മാട്ടുംഗ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്. ബാന്ദ്രയില്‍ രണ്ട് സ്ഫോടനമുണ്ടായി. സ്ഫോടനമുണ്ടായി ഒരു മണിക്കൂറിനുശേഷം പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി.

പൊട്ടിത്തെറിയുണ്ടായ കമ്പാര്‍ട്ടുമെന്റുകളും പ്ലാറ്റ്ഫോമുകളും പാടേ തകര്‍ന്നു.ഒന്നാംക്ലാസ് കമ്പാര്‍ട്മെന്റുകളില്‍ ആയിരുന്നു എല്ലാസ്ഫോടനങ്ങളും.

മനുഷ്യശരീര ഭാഗങ്ങള്‍ സ്ഫോടനമുണ്ടായ സ്ഥലങ്ങളില്‍ ചിന്നിച്ചിതറി കിടപ്പുണ്ട്. പല മൃതദേഹങ്ങളും പരിക്കേറ്റവരും രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.

തകര്‍ന്ന ബോഗികള്‍ക്കിടയില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതും പരിക്കേറ്റവരെ രക്ഷപ്പെടുത്തിയതും. കിടക്കവിരികളിലും കിട്ടിയ മറ്റു തുണിക്കഷണങ്ങളിലും പൊതിഞ്ഞാണ് പലരെയും ആശുപത്രിയിലെത്തിച്ചത്.

1993, 2002, 2003 വര്‍ഷങ്ങളില്‍ മുംബൈയെ നടുക്കിയ ബോംബുസ്ഫോടനങ്ങള്‍ പോലെ ആസൂത്രിതമായ ഗൂഡാലോചനയാണ് ചൊവ്വാഴ്ചത്തെ സംഭവത്തിനുപിന്നിലും ഉള്ളതെന്ന് സംശയിക്കുന്നു. ടൈം ബോംബുകളോ വിദൂര നിയന്ത്രണ സംവിധാനമുള്ള സ്ഫോടന വസ്ഥുക്കളോ ആണ് അക്രമികള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു.

രാജ്യമാകെ കനത്ത ജാഗ്രതയിലാണ്. വിമാനത്താവളങ്ങളിലും റയില്‍വേ സ്റേഷനുകളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഫോടനമുണ്ടായ ബോഗികള്‍ക്ക് തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പശ്ചിമ റയില്‍വേയുടെ എല്ലാ തീവണ്ടികളും സ്ഫോടനത്തെത്തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്. വണ്ടികള്‍ മുടങ്ങിയതുകാരണം ആയിരക്കണക്കിന് യാത്രക്കാര്‍ സ്റേഷനുകളില്‍ കുടുങ്ങിയിട്ടുണ്ട്.

മുംബൈയില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാ ഫോണ്‍ സംവിധാനങ്ങലും തടസ്സപ്പെട്ടിരിക്കുകയാണ്.സയണ്‍ ആശുപത്രിയില്‍ മരിച്ചവരുടെ ലിസ്റില്‍ക്കണ്ട എന്‍.എം ബാബു, സന്ദീപ്, കെ.മനീഷ് മനോഹര്‍ എന്നിവര്‍ മലയാളികളാണെന്ന് സംശിയക്കപ്പെടുന്നു.

മാഹിമില്‍ വെച്ച് നടന്നസ്ഫോടനത്തില്‍ മറ്റൊരു മലയാളി മരണപ്പെട്ടതായി പരുക്കേറ്റ വര്‍ഗീസ് എന്നയാള്‍ വെളിപ്പെടുത്തി. യാത്രക്കിടയില്‍ പരിചയപ്പെട്ടതിനാല്‍ പേരോര്‍ക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.

സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനുള്ള ഹെല്‍ഹ് ലൈന്‍ നമ്പറുകള്‍

മുംബൈ ഹെല്‍പ് ലൈന്‍- (022)22005388
കൂപ്പര്‍ ആശുപത്രി-26207254, 26208256
ഹിന്ദൂജ ആശുപത്രി-24451515, 24452222

കണ്‍ട്രോള്‍ റൂം ഫോണ്‍നമ്പറുകള്‍

മുംബൈ: ഫോണ്‍:022-2367591, , മൊബെയില്‍:9895637400
തിരുവനന്തപുരം:0471- - 2332416 ഫാക്സ്: : 0471-2326263
ഡല്‍ഹി: 011-23384369, മൊബൈയില്‍: 9810126443.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X