കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്ഫോടനം: ലോകനേതാക്കള്‍ അപലപിച്ചു

  • By Staff
Google Oneindia Malayalam News

വാഷിംങ്ടണ്‍: മുംബൈയിലെ വിവിധ ട്രെയിനുകളില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന സ്ഫോടനപരമ്പരകളെ വിവിധ ലോക നേതാക്കള്‍ അപലപിച്ചു.

വര്‍ദ്ധിച്ചുവരുന്ന തീവ്രവാദി ആക്രമണത്തില്‍ നിരപരാധികളായ ഒട്ടേറെയാളുകള്‍ ഇരയാക്കപ്പെടുന്ന പ്രവണതയെ യുഎസ്, ബ്രിട്ടന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സൗത്താഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രമുഖ നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചു.

ചൊവ്വാഴ്ച ശ്രീനഗറിലും മുംബൈയിലുമുണ്ടായ തീവ്രവാദി ആക്രമണം നിര്‍ഭാഗ്യകരമാണെന്നും സാധ്യമായ എല്ലാ രീതികളിലൂടെയും ഇത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും യു എസ് സ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് സീന്‍ മക്കോമാക് പറഞ്ഞു.

ഇന്ത്യയുമായി യുഎസിനുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങല്‍ക്കായി എന്തു സഹായം നല്‍കാനും തങ്ങള്‍തയ്യാറാണെന്നും സീന്‍ അറിയിച്ചു.

വേദനാ ജനകവും ലജ്ജാകരവുമായ ആക്രമണമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്സയര്‍ മുംബൈ സ്ഫോടനത്തെക്കുറിച്ച് പ്രതികരിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ബ്രിട്ടന്‍ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും- അദ്ദേഹം വ്യക്തമാക്കി.

മുംബൈയിലെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പാക്കിസ്ഥാന്‍ അഗാധമായി ദുഖിക്കുന്നുവെന്ന് പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്, പ്രധാനമന്ത്രി ഷൗക്കത്ത് അസീസ് എന്നിവ പ്രസ്താവനയില്‍ അറിയിച്ചു. തീവ്രവാദത്തിന്റെ നീതിരഹിതമായ മുഖം എന്നാണ് ആക്രമണത്തെ ഇരുനേതാക്കളും വിമര്‍ശിച്ചത്.

അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ്, സൗത്താഫ്രിക്കന്‍ പ്രസിഡന്റ് എന്നിവരും ആക്രമണത്തെ അപലപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X