കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനി സര്‍ക്കാറിനും മുഖ്യമന്ത്രിമാര്‍ക്കും നന്ദിപറഞ്ഞു

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ സെന്‍ട്രല്‍ ജയില്‍ ആശുപത്രിയില്‍ തനിക്ക് ആയുര്‍വേദ ചികിത്സ ഏര്‍പ്പെടുത്തിയതിന് തമിഴ്നാട് സര്‍ക്കാറിനും മുഖ്യമന്ത്രി കരുണാനിധിക്കും പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നന്ദി അറിയിച്ചു.

തനിയ്ക്ക് വിദഗ്ധ ചികിത്സ ഏര്‍പ്പെടുത്തുന്നതിനായി കരുണാനിധിയെക്കണ്ടു സംസാരിച്ച കേരള മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനും, ചികിത്സ നടത്തുന്ന കോയമ്പത്തൂര്‍ ആയുര്‍വേദ ഫാര്‍മസിയിലെ ഡോക്ടര്‍മാര്‍ക്കും മദനി പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ സ്ഫോടനപരമ്പരകളില്‍ പ്രതിയാക്കപ്പെട്ട് വിചാരണത്തടവുകാരനായിക്കഴിയുന്ന മദനിയുടെ അഭിഭാഷകന്‍ അക്ബര്‍ അലിയാണ് ഇക്കാര്യം അറിയിച്ചത്.

ചികിത്സാ വേളയില്‍ തന്നെക്കാണാനെത്തിയ ഭാര്യ സൂഫിയ മദനി സഞ്ചരിച്ച വാഹനം ജയില്‍ കവാടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയതില്‍ മദനി ഖേദം പ്രകടിപ്പിച്ചു.

സൂഫിയയുടെ താല്പര്യപ്രകാരമായിരുന്നില്ല ഈ നടപടിയെന്നും വാഹനത്തിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശം ലഭിക്കാത്തതുകൊണ്ടാണ് വാഹനം നിര്‍ത്താതിരുന്നതെന്നും അറിയിപ്പില്‍ പറയുന്നു.

ഇതിനിടെ ജയില്‍ ആശുപത്രിയില്‍ മദനിയ്ക്ക് ബുധനാഴ്ച ശിരോധാര, പിഴിഞ്ഞു പാര്‍ച്ച, എന്നീ ആയുര്‍വേദ ചികിത്സകള്‍ നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X