Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യവസായ വികസനത്തിന് ബൃഹത് കമ്പനി സ്ഥാപിക്കും: മന്ത്രി

കൊച്ചി: കേരളത്തിന്റെ വ്യാവസായിക വികസനത്തിന് അടിസ്ഥന സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിയാല്‍( കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്) രൂപീകരിക്കുന്ന കമ്പനി സെപ്റ്റംബര്‍ 30നകം രജിസ്റര്‍ ചെയ്യുമെന്ന് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു.

സര്‍ക്കാര്‍ ഏജന്‍സികളായ കിന്‍ഫ്ര, കെഎസ്ഐഡിസി എന്നിവയ്ക്ക് കമ്പനിയില്‍ 26ശതമാനം ഓഹരിയുണ്ടാകും. സംസ്ഥാനത്തുടനീളം 500മുതല്‍ 2000ഏക്കര്‍വരെ ഭൂമി കമ്പനി ഏറ്റെടുക്കും. കമ്പനിരൂപീകരണത്തെക്കുറിച്ച് കേരളത്തിലെ വ്യവസായികളുമായും സംഘടനകളുമായും ഈ മാസം 29 ന് ചര്‍ച്ച നടത്തും.

തുടര്‍ന്ന് ജനപ്രതിനിധികള്‍, തൊഴിലാളിയൂണിയന്‍ നേതാക്കള്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തും. അടിസ്ഥാ സൗകര്യ വികസനത്തിന് പണം കണ്ടെത്താന്‍ കിന്‍ഫ്രയ്ക്ക് ബുദ്ധിമുട്ടുള്ളതിനാലാണ് ബൃഹത്തായ കമ്പനിയ്ക്ക് രൂപം നല്‍കുന്നത്- മന്ത്രി പറഞ്ഞു.

അന്യ സംസ്ഥാനങ്ങളില്‍ വ്യവസായ സംരഭങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നും കേരളത്തില്‍ ഇവര്‍ക്കുളള അസൗകര്യങ്ങള്‍ എന്തൊക്കെയാണെന്നും പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചു. സമിതി ഇതേക്കുറിച്ച് പഠനം നടത്തി രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.

കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളില്‍ വ്യവസായ സംരംഭകര്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ എന്തെല്ലാം, അവിടെയില്ലാത്ത എന്ത് ബുദ്ധിമുട്ടാണ് ഇവിടെയുള്ളത്, അവിടെയുള്ള സൗകര്യങ്ങളില്‍ എന്താണ് ഇവിടെയില്ലാത്തത് തുടങ്ങിയ കാര്യങ്ങള്‍ സമിതി പഠിക്കും.

സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായികളുമായും സംരംഭകരുമായും ചര്‍ച്ച നടത്തി ഒരു റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിന് നല്‍കും. വ്യവസായ വകുപ്പിന്റെ ഒരു അഡീഷണല്‍ സെക്രട്ടറി, ജില്ലാ വ്യവസായ കേന്ദ്രത്തിലെ മൂന്ന് ജനറല്‍ മാനേജര്‍മാര്‍ എന്നിവരാണ് സമിതിയിലുള്ളത്- അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+