കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രികളില്‍ മിന്നല്‍ പരിശോധന നടത്തും: ശ്രീമതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് സാങ്കേതികത്വം തടസ്സമാകില്ലെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി.

തിരുവനന്തപുരത്തെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍പരിശോധന നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പേരൂര്‍ക്കട ആശുപത്രിയെക്കുറിച്ച് മാധ്യമങ്ങളിലും മറ്റും നിരന്തരം പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ചത്തെ സന്ദര്‍ശനം.

ആശുപത്രികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്ന കാര്യത്തില്‍ ആശുപത്രി സൂപ്രണ്ടുമാരും ശ്രമിക്കണം. ഏതെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് മാറി നില്‍ക്കുന്നത് ശരിയല്ല.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സഹായം നല്‍കാന്‍ ആശുപത്രി വികസന സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് - മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മിന്നല്‍ പരിശോധന നടത്തും. ഓരോ ആഴ്ചയിലും ഒരു ദിവസം ഒരുമണിക്കൂര്‍ എന്നരീതിയില്‍ എല്ലാ ആശുപത്രികളിലും സന്ദര്‍ശനം നടത്തും. ഇതുപോലെ പരിശോധന നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗികളുമായി നേരില്‍ കാണാനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും ഇതിലൂടെ കഴിയുമെന്നും മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

ആശുപത്രികളില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍, ഫാന്‍ പ്രവര്‍ത്തിക്കുന്നില്ല, മിക്ക ടോയ്ലറ്റുകള്‍ക്കും വാതിലുകളില്ല, ബള്‍ബുകള്‍ ഫ്യൂസായി കിടക്കുന്നു തുടങ്ങിയ പരാതികളാണ് രോഗികളുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ചികിത്സയെക്കുറിച്ചോ ഡോക്ടര്‍മാരെക്കുറിച്ചോ ഒന്നും യാതൊരു പരാതിയും രോഗികള്‍ ഉന്നയിച്ചില്ല.ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് സൂപ്രണ്ടുമാരും വികസന സമിതികളുമാണ്.

ആരുടെയും അനുമതി കൂടാതെ തന്നെ ഇവര്‍ക്ക് ഇതൊക്കെ ചെയ്യാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ചികിത്സയും മറ്റ് സൗകര്യങ്ങളും നല്‍കുന്നതിന് ആശുപത്രി സമിതികളെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് - അവര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് ഡിഎംഒ ഡോ.മാധവന്‍, ഡിഎച്ച് എസ് ഡോ. കുട്ടമണി എന്നിവരോടൊപ്പം ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരുള്‍പ്പെടെ ഭൂരിഭാഗം ജീവനക്കാരും അപ്പോള്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല.

വാര്‍ഡുകളും മറ്റും നടന്നുകണ്ട മന്ത്രി രണ്ടുമണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. രോഗികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X