കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിനേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കള്‍ ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്ടിയയെ കണ്ട് നിവേദനം നല്‍കി. മുംബൈ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെ സംസ്ഥാനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ബി.ജെ.പി, ആര്‍.എസ്.എസ്. നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആക്രമണം അഴിച്ചു വിടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍, ബി.കെ. ശേഖര്‍ തുടങ്ങിയ നേതാക്കളാണ് ശനിയാഴ്ച രാവിലെ 10.30 മണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

യു.പി.എ സര്‍ക്കാരിന് രാജ്യസുരക്ഷയെക്കാള്‍ വലുത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് രാജഗോപാല്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ കഴിഞ്ഞ കുറെ നാളുകളായി ഭീകരവാദം കൂടിവരികയാണ്. ഇതിനെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യം ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തിലുണ്ട്.

ഗവര്‍ണറെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ രാജഗോപാല്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലായിരിക്കുകയാണ്.

ഇതിനെതിരെ രാജ്യവ്യാപകമായി ജനങ്ങളെ ഉണര്‍ത്താനും അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തി ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുകള്‍ എടുപ്പിക്കാനുമാണ് ബി.ജെ.പി തീരുമാനിച്ചിട്ടുള്ളത്.

ഈ തീരുമാനത്തിന്റെ ഭാഗമായാണ് ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയതെന്ന് രാജഗോപാല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X