Get Updates
Get notified of breaking news, exclusive insights, and must-see stories!

വാറ്റ് ഉന്നതാധികാര സമിതി : കേരളത്തിന് വിമര്‍ശനം

ദില്ലി: ബംഗാള്‍ ധനമന്ത്രി അസിംദാസ് ഗുപ്ത അധ്യക്ഷനായ വാറ്റ് ഉന്നതാധികാര സമിതിയുടെ യോഗം ശനിയാഴ്ച ദില്ലിയില്‍ ചേര്‍ന്നു.കേരളത്തിന്റെ നിലപാടിനുനേരെ സമ്മിശ്രപ്രതികരണമാണ് യോഗത്തിലുണ്ടായത്.

ആഡംബര വസ്തുക്കള്‍ക്ക് കേരളം ഉയര്‍ന്ന നികുതി നിരക്ക് ഏര്‍പ്പെടുത്തിയെന്ന പരാതി യോഗം ചര്‍ച്ച ചെയ്തു. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച നിലപാടിനോട് കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധി വിയോജിച്ചു.

ഇപ്പോള്‍ വാറ്റ് നടപ്പാക്കുന്ന മറ്റ് സംസ്ഥാനങ്ങളും കേരളത്തിന്റെ പാത പിന്‍തുടര്‍ന്നാല്‍ വാറ്റ് സംവിധാനം അലങ്കോലപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ കേരളത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന നിലപാടെടുത്തു.

ആഡംബര വസ്തുക്കള്‍ക്കും നിര്‍മ്മാണ സാമഗ്രികള്‍ക്കും ഉയര്‍ന്ന നികുതി നിരക്കാണ് കേരളം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി വാറ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് എതിരാണെന്ന് ചില സംസ്ഥാനങ്ങള്‍ ആരോപിച്ചു. ഈ സംസ്ഥാനങ്ങള്‍ ഉന്നയിച്ചിട്ടുള്ള പരാതിയാണ് സംസ്ഥാന ധനമന്ത്രിമാര്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

എ.സി, വാഷിംഗ്മെഷീന്‍, റഫ്രിജറേറ്റര്‍, മൈക്രോവേവ്, പെയിന്റ്, സാനിറ്ററി ഫിറ്റിംഗ്സ് തുടങ്ങിയവയ്ക്ക് വാറ്റ് നിര്‍ദ്ദേശിക്കുന്ന 12.5 ശതമാനത്തനേക്കാള്‍ കൂടിയ നിരക്കാണ് കേരളം ബജറ്റില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

2010 ഓടെ പൊതുവിനിമയ നിരക്ക് ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യം ഇതോടെ പരാജയപ്പെടുമെന്ന് മറ്റ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഓരോ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം റീട്ടേല്‍ വില ഏര്‍പ്പെടുത്തേണ്ടി വരുമെന്നതാണ് ഇതിന്റെ പ്രശ്നമെന്ന് വ്യാപാരികള്‍ പറയുന്നു.

ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനസര്‍ക്കാറിനുള്ള ധനപരമായ സ്വയംഭരണാവകാശത്തിന്റെ പ്രശ്നമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് തോമസ് ഐസക് യോഗത്തില്‍ വിശദീകരിച്ചു.

വാറ്റ് എന്നാല്‍ ഏകീകൃത നികുതി നിരക്കാണെന്ന ധാരണ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വാറ്റ് സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കുന്ന യൂറോപ്യന്‍ യൂണിയനില്‍ അത് ഏകീകൃത നിരക്കല്ല. ഇന്ത്യയില്‍ ഏകീകൃത നിരക്ക് നടപ്പാക്കുകയാണെങ്കില്‍ കേന്ദ്രം റവന്യൂ വരുമാനം പങ്കുവെയ്ക്കാന്‍ തയ്യാറാണോ എന്നും ധനമന്ത്രി ചോദിച്ചു.

ഈ പ്രശ്നം വാറ്റ് നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ഉന്നതാധികാര സമിതി പ്രത്യേകം ചര്‍ച്ചചെയ്യും. ആഗസ്റ് 19, 18 തിയ്യതികളില്‍ കോവളത്ത് ചേരുന്ന അടുത്ത യോഗത്തിന്റെ അജണ്ടകളിലൊന്ന് ഈ വിഷയമായിരിക്കും.

കേന്ദ്ര വില്പന നികുതി ഈ വര്‍ഷം മുതല്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും കോവളംയോഗത്തിന്റെ മുഖ്യ അജണ്ട. കേന്ദ്ര വില്പന നികുതി കുറയ്ക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം കുറയും. അതിന് പകരമായി കേന്ദ്രധനമന്ത്രാലയം ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+