കാലവര്‍ഷം: തൃശ്ശൂരില്‍ 60വീടുകള്‍ തകര്‍ന്നു
തൃശ്ശൂര്‍: ശനിയാഴ്ച പെയ്ത കനത്തമഴയില്‍ തൃശ്ശൂര്‍ ജില്ലയില്‍ മാത്രമായി 60വീടുകള്‍ തകര്‍ന്നു. ജില്ലയിലെ അഞ്ച് താലൂക്കുകളിലായാണ് ഇത്രയും വീടുകള്‍ക്ക് നാശം സംഭവിച്ചത്.
കടലില്‍ ബോട്ട് മറിഞ്ഞ് മത്സ്യബന്ധനത്തിന് പോയ ഒരാളെ കാണാതായി. നാട്ടിക തീരത്തുനിന്നും തിരുവോണം എന്നബോട്ടില്‍ കടലില്‍പ്പോയ ബൈജുവിനെയാണ് കാണാതായത്.
തായാട്ടുപറമ്പില്‍ ബാലന്റെ മകനാണ് ബൈജു. ബോട്ടിലുണ്ടായിരുന്ന മറ്റ് ആറുപേര്‍ നീന്തി രക്ഷപ്പെട്ടു.
മുകുന്ദപുരം താലൂക്കില്‍ തെക്കുംകര വില്ലേജിലെ ഒരു വീട് മഴയെത്തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. മേലൂര്‍ വില്ലേജില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃശ്ശൂര്‍ താലൂക്കില്‍ 15വീടുകളാണ് ശനിയാഴ്ചത്തെ മഴയില്‍ തകര്‍ന്നത്.
തലപ്പിള്ളി താലൂക്കില്‍ 11ഉം ചാവക്കാട് താലൂക്കില്‍ 14ഉം വീടുകള്‍ തകര്‍ന്നു. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ തുറന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ 48 പേര്‍ താമസിക്കുന്നുണ്ടെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications