കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടിഫൈഡ് വസ്തുക്കള്‍ക്ക് ഡെലിവറി നോട്ട് ഒഴിവാക്കും

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സിമന്റ്, ഗ്ലാസ്, പ്ലൈവുഡ്, ടിമ്പര്‍, മലഞ്ചരക്കുകള്‍ എന്നിവയുടെ വില്പനയ്ക്ക് ഡെലിവറി നോട്ട് വാങ്ങണമെന്നുള്ള നിബന്ധന ഒഴിവാക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്.

ഡെലിവറിനോട്ടിന് പകരം മുന്‍കൂട്ടി ബില്ലില്‍ സീല്‍ വപ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. വാറ്റ് നികുതി നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവയ്ക്ക് ഭീമമായ ആഡംബര നികുതി ഒഴിവാക്കാന്‍ സ്ഥാപനങ്ങളെ സ്ലാബ് തിരിച്ച് നികുതി പുനര്‍നിര്‍ണയിക്കണമെന്നും മരവ്യവസായത്തില്‍ ഹാര്‍ഡ് വുഡ്, സോഫ്റ്റ്വുഡ് എന്നിങ്ങനെ ശാസ്ത്രീയമായ ജനുസ് അംഗീകിരിച്ച് സോഫ്റ്റ് വുഡിന്റെ നികുതി നിരക്ക് കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ട്.

വാറ്റില്‍ ഉള്‍പ്പെടാത്ത പത്തുലക്ഷം രൂപവരെ മാത്രം വിറ്റുവരവുള്ള വ്യാപാരികള്‍ എല്ലാ മാസവും നല്‍കുന്ന റിട്ടേണുകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നല്‍കിയാല്‍ മതിയെന്നുള്ള ആവശ്യവും കെട്ടിടനികുതി റീഫണ്ടുകള്‍ അടിയന്തരമായി വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചു.

ചര്‍ച്ചയില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.പി നാരായണന്‍, സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ടി അബ്ദുള്ളക്കോയ, സംസ്ഥാന കമ്മറ്റിയംഗം വി.കെ.സി മമ്മദ് കോയ, സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X