പുഷ്പകൃഷി പദ്ധതി: 6മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട പുഷ്പകൃഷി പദ്ധതി ഫണ്ട് ക്രമക്കേടില്‍ ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ആറുമാസത്തിനകം റിപ്പോര്‍ട്ട് ഹൈക്കോടതിക്കു സമര്‍പ്പിക്കണം. പ്രാഥമികാന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ഫെഡറേഷന് ഓഫ് ഇന്ത്യ ഫ്ലോറികള്ച്ചറിസ്റസിന്റെ പ്രസിഡന്റായിരിക്കെ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം തുക തിരിമറി നടത്തിയതായി ആരോപിച്ച് ആറ്റുകാല്‍ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റിസ് കെ.ആര് ഉദയഭാനുവാണ് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത്.
വിജിലന്‍സ് അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കിക്കൊണ്ട് ഡിവൈഎസ്പി ശ്രീകുമാരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു.
പ്രാരംഭ അന്വേഷണം മാത്രമാണ് നടത്തുന്നതെന്നും കേസ് രജിസ്റര്‍ ചെയ്തിട്ടില്ലെന്നും മന്ത്രിയുടെ അഭിഭാഷകന് പ്രാരംഭ തടസ്സവാദം ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഉദ്യാന കൃഷി മേഖലയില്‍ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ ഒരു സ്ത്രീക്കുപോലും ജോലി കിട്ടിയിട്ടില്ലെന്നും ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയിട്ടുണ്ടെന്നുമാണ് ആരോപണം.