കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യാന്തര നിലവാരമുള്ള കപ്പല്‍ശാലകള്‍ക്ക് കേരളം പദ്ധതി സമര്‍പ്പിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: വിഴിഞ്ഞത്തും അഴീക്കലും രാജ്യാന്തര നിലവാരമുള്ള ഷിപ്പ്യാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനായി കേരളം പദ്ധതി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ടി.ആര്‍.ബാലു അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തുനിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്ന് രാജ്യസഭയില്‍ എ.വിജയരാഘവനും കെ.ഇ ഇസ്മായീലിനും മന്ത്രി മറുപടി നല്‍കി.

രാജ്യത്തിന്റെ കിഴക്കന്‍ തീരത്തും പടിഞ്ഞാറന്‍ തീരത്തും രാജ്യാന്തര നിലവാരത്തിലുള്ള ഷിപ്പ്യാര്‍ഡുകള്‍നിര്‍മ്മിക്കുന്നത് പരിഗണനയിലിരിക്കുന്ന അവസരത്തിലാണ് ബാലു ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.

ഇത്തരം ഷിപ്പ്യാര്‍ഡുകള്‍ക്കു പറ്റിയ സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കാനും മറ്റുമായി ഇന്ത്യന്‍ പോര്‍ട്സ് അസോസിയേഷന്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു.

ദേശീയ കപ്പല്‍ ഗതാഗത വികസന പദ്ധതിയില്‍ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും മെച്ചപ്പെടുത്താന്‍ അഴീക്കല്‍ തുറമുഖത്തെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രൊജക്ടിന്റെ സ്ലിപ്വേ കൊച്ചി തുറമുഖത്തിന് പാട്ടത്തിന് നല്‍കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഫീഷറീസ് വകുപ്പിന് സ്ലിപ്വേ ആവശ്യമുള്ളതുകൊണ്ടാണിത്.

വിഴിഞ്ഞത്തു രാജ്യാന്തര കണ്ടെയ്ന്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലിനു കേന്ദ്രാനുമതി നല്‍കാനുള്ള പ്രക്രിയ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ടെര്‍മിനല്‍ നിര്‍മ്മാണത്തിനായുള്ളടെന്‍ഡര്‍ സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്രത്തില്‍ നിന്നും സുരക്ഷാ അനുമതി ലഭിച്ചാലേ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ.

കാസര്‍കോഡ്, തലായ് (തലശ്ശേരി) തുറമുഖങ്ങളുടെ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കാമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ സമ്മതിച്ചതായി ഫീഷറീസ് മന്ത്രി എസ് ശര്‍മ അറിയിച്ചു. അനുമതി ലഭിച്ചാലുടന്‍തന്നെ ഇവയുടെയും നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കും.

ഇതുകൂടാതെ ചെറുവത്തൂര്‍, ചേറ്റുവ, ചെല്ലാനം, അര്‍ത്തുങ്കല്‍, പരപ്പനങ്ങാടി, താനൂര്‍, വെള്ളയില്‍ . മഞ്ചേശ്വരം, ചെത്തി എന്നീ തുറമുഖങ്ങള്‍ക്കും അനുമതി തേടിയിട്ടുണ്ട്. ഇവ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പവാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ആലപ്പുഴയിവെ ഉള്‍നാടന്‍ മത്സ്യ ഗവേഷണ ഇന്‍സ്റിറ്റ്യൂട്ട് ബാംഗ്ലൂരിലെക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും ശര്‍മ പറഞ്ഞു. അലങ്കാര മത്സ്യകൃഷി വികസിപ്പിക്കാന്‍ ആലുവായ്ക്കടുത്ത് കടുങ്ങല്ലൂരില്‍ അക്വാ ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ച മൂന്നു കോടിയുടെ പദ്ധതിയ്ക്ക് അടിയന്തരമായി അനുമതി നല്‍കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥിന് നല്‍കിയ നിവേദനത്തില്‍ മന്ത്രി ശര്‍മആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യാന്തരമാനദണ്ഡമനുസരിച്ച് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യ കാര്‍ഷിക സമിതി ഇന്ത്യയില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന തുറമുഖങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെ മുനമ്പംതുറമുഖം ഇതിലുള്‍പ്പെടുത്താനും നിവേദനം നല്‍കിയതായി മന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ത്ത് മണ്ണെണ്ണയ്ക്കായി പ്രത്യേകംക്വാട്ട അനുവദിക്കാന്‍ ശരദ് പവാറിനും പെട്രോളിയം മന്ത്രി മുരളി ദിയോറയ്ക്കും ശര്‍മ നിവേദനം നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X