Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക ആത്മഹത്യ: പ്രസ്താവന നിര്‍ഭാഗ്യകരം

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് മുഖ്യന്ത്രിയും സഹകരണമന്ത്രിയും നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

അപകര്‍ഷതാബോധം കാരണമാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് സഹകരണമന്ത്രി ജി.സുധാകരന്‍ പറഞ്ഞത്. അദ്ദേഹം ഇങ്ങനെ പലതും പറയുകയും പിന്നീട് തിരുത്തുകയും ചെയ്യുന്നതിനാലാണ് ആ പ്രസ്താവന ആരും കാര്യമായെടുക്കാഞ്ഞത്.

എന്നാല്‍ ആത്മഹത്യയ്ക്കുകാരണം ദുരഭിമാനമാണെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ കണ്ടെത്തല്‍ ക്രൂരമായിപ്പോയി- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയവര്‍ അധികാരത്തിലേറിയപ്പോള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്. വയാനാട്ടിലെ ദുരിതമനുഭവിക്കുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗസ്റ് 4ന് യുഡിഎഫ് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും-അദ്ദേഹം അറിയിച്ചു.

തൊട്ടതിനെല്ലാംയുഡിഎഫ് സര്‍ക്കാറിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പറഞ്ഞതെല്ലാം മാറ്റിപ്പറയുകായാണ്. സ്മാര്‍ട് സിറ്റി പ്രശ്നത്തില്‍ ഹൈക്കോടതി വിധി മുന്‍സര്‍ക്കാര്‍ നിലപാട് ശരിവെയ്ക്കുന്നതാണ് . ദുബയ് ഇന്റര്‍നെറ്റ് സിറ്റിയെ റിയല്‍ എസ്റേറ്റ് ഏജന്റ് എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പുതിയ നിലപാട് അറിയാന്‍ താല്പര്യമുണ്ട്-പ്രതിപക്ഷ നേതാവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+