കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സ്വാശ്രയ കോളജില്‍ 25 ലക്ഷം തലവരിപ്പണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയകോളജുകളില്‍ വിദ്യാഭ്യാസ കച്ചവടം നടക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിയമയുദ്ധം നടത്തുമ്പോള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജില്‍ വികസന ഫീസെന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് 25ലക്ഷം രൂപ തലവരിപ്പണം പിരിക്കുന്നു.

സഹകരണ വകുപ്പിന് കീഴില്‍ കൊച്ചിയല്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജിലാണ് എന്‍ആര്‍ഐ സീറ്റിലേയ്ക്കുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും വികസന ഫണ്ടിലേയ്ക്കെന്ന പേരില്‍ വന്‍ തുക പിരിച്ചെടുക്കുന്നത്.

വികസന ഫീസ് 25ലക്ഷം, ട്യൂഷന്‍ ഫീസ് 1.13ലക്ഷം, കോഷന്‍ ഡപ്പോസിറ്റും സ്പെഷ്യല്‍ ഫീസുമായി 44, 350രൂപ എന്നിങ്ങനെ മൊത്തം 26,57,350രൂപയാണ് എംബിബിഎസിന് ചേരുന്ന വിദ്യാര്‍ത്ഥി നല്‍കേണ്ടത്.

തുടര്‍ന്ന് ഓരോ വര്‍ഷവും 1.13ലക്ഷം രൂപ ട്യൂഷന്‍ ഫീസും 14,100 രൂപ സ്പെഷ്യല്‍ ഫീസും അടയ്ക്കണം. ഇതിനുപുറമെ ഹോസ്റല്‍ ഫീസ് വേറെയും ഈടാക്കും. തലവരിപ്പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ തന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് കത്തയച്ചിരിക്കുകയാണ്.

എന്‍ആര്‍ഐ ക്വാട്ടയില്‍ ആകെ 15 സീറ്റാണുള്ളത്. സര്‍ക്കാറിന്റെ പുതിയ സ്വാശ്രയ നിയമം അനുസരിച്ച് കെ.ടി തോമസ് കമ്മറ്റി നിശ്ചയിച്ച ഫീസായ 1.13ലക്ഷം രൂപയുടെ അഞ്ചിരട്ടി വരെ മാത്രമേ എന്‍ആര്‍ഐ സീറ്റിലുള്ള വിദ്യാര്‍ത്ഥികളില്‍നിന്ന് വാങ്ങാവൂ. സര്‍ക്കാര്‍ കോണ്ടുവന്ന നിയമം സര്‍ക്കാറിന്റെ സ്ഥാപനം തന്നെ അട്ടിമറിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രവേശന രീതിയും ഫീസും ഇക്കൊല്ലവും ബാധകമാക്കിക്കൊണ്ട് ജൂലൈ 18ന് ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജിലെ എന്‍ആര്‍ഐ സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ രീതിയിലായിരിക്കും പ്രവേശനം നടത്തുകയെന്ന് പ്രിന്‍സിപ്പിലിന്റെ പേരും വെച്ച് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വികസന ഫീസും ട്യൂഷന്‍ ഫീസും വ്യക്തമാക്കുന്നുണ്ടെങ്കിലും കോഷന്‍ ഡെപ്പോസിറ്റും സ്പെഷ്യല്‍ ഫീസും കത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഈ ഫീസ് ഘടന സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കത്തില്‍ പ്രിന്‍സിപ്പല്‍ ഒപ്പു വെച്ചിട്ടില്ല.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ കൊച്ചിയില്‍ മാറാവുന്ന 26,57,350 രൂപയുടെ ഡിഡിയുമായി എത്തണമെന്നാണ് നിര്‍ദ്ദേശം. എന്‍ആര്‍ഐ സീറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 15 പേര്‍ക്കും ഈവിധത്തില്‍ കത്ത് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോളജില്‍ എത്തണമെന്ന് വെള്ളിയാഴ്ച ഇവരെ ഫോണ്‍ വഴി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ മാനദണ്ഡംതന്നെ തുടരുന്നതിന് കോളജുകകളുടെ നിയന്ത്രണ ചുമതലയുള്ള ഉന്നത സമിതി തീരുമാനിച്ചിരുന്നുവെന്നും അതനുസരിച്ചാണ് കത്തയച്ചതെന്നുമാണ് കോളജ് അധികൃതരുടെ പക്ഷം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X