Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യബന്ധന മേഖല വികസിപ്പിക്കും: ഗുരുദാസന്‍

കൊല്ലം: മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ ബൃഹദ് പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് തൊഴില്‍മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു.

പള്ളിത്തോട്ടം മൂതാക്കര മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കേണ്ട തുക വകമാറ്റി ചെലവഴിക്കുന്നത് തുടരാനനുവദിക്കില്ല. ഇപ്പോഴത്തെ മത്സ്യബന്ധന രീതി പുന:സംവിധാനം ചെയ്യാനുള്ള നടപടികള്‍ ആവിഷ്കരിക്കും-ഗുരുദാസന്‍ പറഞ്ഞു.

ചടങ്ങില്‍ തൊഴിലാളികള്‍ക്കുള്ള മത്സ്യബന്ധനോപകരണങ്ങളുടെ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.

മത്സ്യബന്ധന മേഖലയായ തീരദേശത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

കൊല്ലം തോടിന്റെ നവീകരണം അഞ്ചുവര്‍ഷത്തിനിടെ പൂര്‍ത്തിയാക്കും. തോടിന്റെ തീരത്തു താമസിക്കുന്നവരുടെ പുനരധിവാസം സംബന്ധിച്ച പ്രശ്നങ്ങള്‍ കാരണമാണ് തോട് നവീകരണത്തിന് കാലതാമസം വരുത്തുന്നത്. ഇവരെ പുനരധിവസിപ്പിക്കേണ്ടിതിന്റെ ഫണ്ട് കണ്ടെത്തേണ്ടത് കോര്‍പ്പറേഷനാണ്- പ്രേമചന്ദ്രന്‍ പറഞ്ഞു.

മേയര്‍ എന്‍.പദ്മലോചനന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ടി.എ.ജോണ്‍, മത്സ്യഫെഡ് ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.പി.ലത, ജോര്‍ജ് ഡി കാട്ടില്‍തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+