പരിഹാര ക്രിയകള്‍ക്ക് രാജീവര് നേതൃത്വം നല്‍കും
കൊച്ചി: ദേവപ്രശത്തില്‍ നിര്‍ദേശച്ചതു പ്രകാരമുള്ള ശബരിമല ക്ഷേത്രത്തിലെ പരിഹാരക്രിയകള്‍ക്ക് തന്ത്രി കണ്ഠര് രാജീവര് നേതൃത്വം നല്‍കമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
ശബരിമലയിലെ പ്രശ്നപരിഹാരക്രിയകള്‍ ചിങ്ങം ഒന്നിന് തുടങ്ങാന്‍ കണ്ഠരര് രാജീവര് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ബോര്‍ഡ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
തന്ത്രിയുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ പ്രശ്നപരിഹാരക്രിയകള്‍ നടത്താന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് തിരുവല്ലയിലെ എം.പി.സുകുമാരന്‍ നല്‍കിയ ഹര്‍ജിയിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ നടത്തുന്ന ദേവപ്രശ്നത്തില്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരക്രിയകള്‍ നടത്തിക്കൊള്ളാമെന്ന് ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ദേവപ്രശ്നത്തിനുമമ്പേതന്നെ ശ്രീകോവിലിനു മുന്നില്‍ സത്യം ചെയ്തിട്ടുള്ളതാണ്. അതില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ല. കണ്ഠരര് മോഹനര് രേഖാമൂലം സമ്മതം നല്‍കിയതിന് ശേഷമാണ് ദേവപ്രശ്നം നടത്തിയതെന്നും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications