ജഗത്സിംഗിന്റെ കാര്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു
ദില്ലി: വിദേശകാര്യ സഹമന്ത്രി നട്വര്‍സിംഗിന്റെ മകന്‍ ജഗത്സിംഗിന്റെ മെര്‍സിഡിസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഭക്ഷണത്തിന് പകരം എണ്ണ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പണം ഉപയോഗിച്ചാണ് ജഗത് കാര്‍ വാങ്ങിയതെന്നാണ് ആരോപണം.
പത്ത് ദിവസം മുമ്പാണ് കാര്‍ പിടിച്ചെടുത്തത്. ചേതന്‍ ഗുപ്ത എന്ന ട്രാവല്‍ ഏജന്റിന്റെ പേരിലാണ് ഈ കാറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സദ്ദാം ഹുസൈന്റെ ഭരണക്കാലത്ത് ലഭിച്ച എണ്ണ കൂപ്പണുകള്‍ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് ജഗത് ഈ കാര്‍ വാങ്ങിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയക്കും.












Click it and Unblock the Notifications