കനത്ത മഴ: ആന്ധ്രയില്‍ 40 പേര്‍ മരിച്ചു
ബാലസോര്‍: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ആന്ധ്രപ്രദേശിന്റെ വിവിധഭാഗങ്ങളിലായി 40 പേര്‍മിരിച്ചു.
വിവിധ പ്രദേശങ്ങളില്‍ നിന്നായി 55,000ലേറെ ആളുകളെ ഖമ്മം, ശ്രീകാകുളം തുടങ്ങിയ ജില്ലകളിലെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു.
വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി തുടങ്ങിയ ജില്ലകള്‍ ഏറെക്കുറെ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. തലസ്ഥാനമായ ഹൈദരബാദ് നഗരത്തിന്റെ ഏതാനും ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.
ഒറീസയില്‍ കനത്ത മഴയെ തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ഒറീസയുടെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് അല്പം കുറവുണ്ടായിട്ടുണ്ട്.
ബാലസോര്‍, ബദാര്‍ക്ക് , ജാജ്പൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേയ്ക്ക് വന്നുതുടങ്ങി. എന്നാല്‍ ചില ഗ്രാമങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് ഏഴു പേര്‍ മരിച്ച കോരാപത്തില്‍ 10,000ത്തോളം വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. കൃഷികള്‍ക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications