Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രി കേസ്: ബെച്ചു റഹ്മാന്‍ പൊലീസ് കസ്റഡിയില്‍

കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ മുഖ്യ ആസൂത്രകനും ചലച്ചിത്ര-സീരിയന്‍ നടനുമായ ബെച്ചുറഹ്മാനെ പൊലീസ് കസ്റഡിയിലെടുത്തു.

വിശദമായ ചോദ്യംചെയ്യലുകള്‍ക്കുശേഷം രണ്ടുദിവസത്തിനുള്ളില്‍ അറസ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചനനല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായ ശോഭാ ജോണിന്റെ മുഖ്യസഹായിയാണ് കാസര്‍കോട് സ്വദേശിയായ ബെച്ചുറഹ്മാന്‍. കുറേനാളുകളായി ഇയാള്‍ കൊച്ചി കേന്ദ്രീകരിച്ച് ബിസിനസുകള്‍ നടത്തിവരുകയാണ്.

ബച്ചുവിന്റെ കാക്കനാട്ടെ മാവേലിപുരത്തും കാസര്‍കോട്ടുമുള്ള വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്തു. കാക്കനാട്ടെ വീട്ടില്‍ നിന്ന് അശ്ലീല ചിത്രങ്ങളുടെ സിഡികള്‍ കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഇയാളുടെ പങ്ക് പൊലിസ് ഇതേവരെ ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ല. അറസ്റ് രേഖപ്പെടുത്തിയ ശേഷമേ എന്തെങ്കിലും പറയാന്‍ പറ്റൂ എന്നാണ് പൊലീസിന്റെ നിലപാട്.

മൂന്ന് വര്‍ഷമായി ബെച്ചുവിന് ശോഭാ ജോണുമായി അടുത്തബന്ധമുണ്ട്. ഏറെനാള്‍ മസ്കറ്റിലായിരുന്ന ഇയാള്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ബാലേട്ടന്‍ , ഗാങ് തുടങ്ങിയ ചിത്രങ്ങളിലും വിവിധ ടെലിസീരിയലുകളിലും ചെറുതും വലുതമായ ഒട്ടേറെ റോളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വയം നായകനായി ഒരു ചിത്രവും സ്വന്തമായി ഒരു പരമ്പരയും നിര്‍മ്മിച്ചെങ്കിലും രണ്ടും ഇതേവരെ പുറത്തിറങ്ങിയിട്ടില്ല.

അബ്ദുള്‍ റഹ്മാന്‍ എന്നാണ് ബെച്ചുവിന്റെ യഥാര്‍ത്ഥപേര്. കാസര്‍കോഡ് മധൂര്‍ ചൂരിയിലായിരുന്നു താമസം. പിന്നീട് സിനിമാ-സീരിയല്‍ രംഗത്ത് താല്പര്യം വര്‍ദ്ധിച്ചതോടെയാണ് കൊച്ചിയിലേയ്ക്ക് താമസം മാറ്റിയത്.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബെച്ചു കാക്കനാട്ടെ ഇരുനില വീട് വാങ്ങിയത്. ഇതിനിടയില്‍ സുപ്രിം മില്‍ക്ക് എന്ന പേരില്‍ കാക്കനാട് പാല്‍ വിതരണ കമ്പനി തുടങ്ങിയെങ്കിലും അത് പൊളിഞ്ഞു. ഇതിന്റെ പേരിലുണ്ടായ ചെക്ക് കേസില്‍ തമിഴ്നാട് പൊലീസ് രണ്ടുവട്ടം ഇയാളെ അന്വേഷിച്ച് വന്നിട്ടുണ്ട്. വിവാഹിതനായ ബെച്ചു ഭാര്യയില്‍ നിന്നകന്നാണ് താമസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+