കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് അനിശ്ചിതത്വത്തിലായേക്കും: മന്ത്രി

  • By Staff
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കടബാധ്യതകാരണം കെഎസ്ആര്‍ടി ബസ്സുകള്‍ ആഗസ്ത് 16 മുതല്‍ സര്‍വ്വീസ് നടത്തുന്ന കാര്യം സംശയമാണെന്ന് ഗതാഗത മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.

എണ്ണ കമ്പനികള്‍ക്കുള്ള കുടിശിക കൊടുക്കാന്‍ കഴിയാത്തതാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നത്. 2003ല്‍ 11 കോടി രൂപയാണ് എണ്ണ കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്നത്. 2006ആയപ്പോള്‍ അത് 145കോടി രൂപയായി. 100കോടിയില്‍ അധികം കുടിശിക വരുത്തിയാല്‍ ഇന്ധനം നല്‍കില്ലെന്നതാണ് കമ്പനികളുടെ നിയമം.

എന്നാല്‍ സര്‍ക്കാറിലേയ്ക്ക് കമ്പനികള്‍ നല്‍കേണ്ടുന്ന നികുതി അടയ്ക്കാനുള്ള തിയ്യതി നീട്ടിനല്‍കിയതിനെത്തുടര്‍ന്ന് 15ദ ിവസത്തേയ്ക്കു കൂടി ഇന്ധനം നല്‍കാന്‍ കമ്പനികള്‍ തയ്യാറാവുകയായിരുന്നു. ഈ കാലാവധി 16ന് തീരുകയാണ്. പിന്നീട് ഇന്ധനത്തിനായി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയാണ്- മന്ത്രി പറഞ്ഞു.

മന്ത്രിസഭ പ്രശ്നം ചര്‍ച്ചചെയ്യാനിരിക്കുകയാണ്. 1500 കോടി രൂപയാണ് ഇപ്പോഴത്തെ നഷ്ടം. ഷെഡ്യുളുകള്‍ വെട്ടിച്ചുരുക്കുകയെന്ന പോംവഴി സ്വീകരിക്കില്ലെങ്കിലും ലാഭകരമല്ലാത്തവയുടെ കാര്യത്തില്‍ നടപടിയുണ്ടാകും.

കോര്‍പ്പറേഷനെ നവീകരിക്കാനും ലാഭകരമാക്കാനുമുള്ള പദ്ധതികള്‍ക്കും ലക്ഷ്യമിടുന്നുണ്ട്. കെഎസ്ആര്‍ടിസി വഴി കൊറിയര്‍ സര്‍വ്വീസ് നടത്താനുള്ള കാര്യവുംആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X