പതിനേഴുകാരിയെ വില്‍ക്കുന്നത് തടഞ്ഞു
റാഞ്ചി: ഝാര്‍ഖണ്ഡില്‍ പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ദില്ലി സ്വദേശിയായ നാല്പത്തിരണ്ടുകരാന് വിവാഹം കഴിച്ചുകൊടുക്കാനുല്ള ശ്രമത്തെ ഗ്രാമീണര്‍ തടഞ്ഞു.
പതിനേഴുകാരിയായ സീതയുടെ വിവാഹത്തിന് നാട്ടുകാരും പഞ്ചായത്തും വിവാഹത്തിന് തടസം നിന്നപ്പോള്‍ അതിനെ വീട്ടുകാര്‍ എതിര്‍ത്തു. ഒടുവില്‍ നാട്ടാകാരുടെ സമ്മര്‍ദത്തിന് വഴങ്ങി മകളെ വില്‍ക്കുന്നത് അച്ഛനമ്മമാര്‍ വേണ്ടെന്നുവച്ചു.
വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നത് ഝാര്‍ഖണ്ഡില്‍ സാധാരണമായിട്ടുണ്ട്. കടുത്ത പട്ടിണിയും ദാരിദ്യ്രവും മൂലമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വില്‍ക്കാന്‍ മുതിരുന്നത്.












Click it and Unblock the Notifications