സഹ: ബാങ്ക് നിക്ഷേപത്തിന് നികുതി നീക്കം ചെറുക്കും
കണ്ണൂര്‍ : സഹകരണ ബാങ്കുകളിലെ നിക്ഷേപ പലിശയ്ക്ക് നികുതി ചുമത്താനുളള കേന്ദ്രധനമന്ത്രിയുടെ നീക്കം എതിര്‍ക്കുമെന്ന് വകുപ്പുമന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഈ നടപടി പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ ബാങ്കുകളേയും സ്വകാര്യ ബാങ്കുകളേയും സഹായിക്കുന്ന നയമാണ് മന്ത്രി ചിദംബരം സ്വീകരിക്കുന്നത്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ജനദ്രോഹ നടപടികളാണ് നടപ്പാക്കുന്നത്. 36,000 കോടി രൂപയാണ് സംസ്ഥാന സഹകരണമേഖലയിലെ മൊത്തം നിക്ഷേപം. നികുതി ചുമത്തിയാല്‍ കര്‍ഷകരെ അടക്കം അത് സാരമായി ബാധിക്കും.
ജില്ലാസഹകരണബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാസഹകരണബാങ്കുകള്‍ പിരിച്ചുവിടുന്നുവന്ന പ്രചാരണം ശരിയല്ല. മേഖലയെ എല്ലാതലത്തിലും ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യം.
വായ്പ എഴുതി തള്ളിയതുകൊണ്ടുമാത്രം കര്‍ഷകരുടെ ആത്മഹത്യതടയാന്‍ കഴിയില്ലെന്ന് വാദിച്ച് ചില പള്ളി അച്ചന്മാരും ഡോക്ടര്‍മാരും രംഗത്തിറങ്ങിയിട്ടുണ്ട്. ആധുനീക മനശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രോയ്ഡുപോലും പറയാത്ത കാര്യങ്ങളാണ് ഇവര്‍ വിവരിക്കുന്നത്. വയനാട്ടില്‍ ഒരു അച്ചനാണ് കര്‍ഷകരെ ബ്ലേഡ് കമ്പനിയില്‍ നിന്ന് പണം വാങ്ങാന്‍ നിര്‍ബന്ധിക്കുന്നത്. വിദേശപണം പററുന്നവരാണ് ഇത്തരക്കാര്‍ .
അര്‍ണോസ് പാതിരിയടക്കമുള്ള മഹാന്മാരായ മിഷണറിമാരുടെ അതുല്യമായ സേവനങ്ങളെ കരിവാരിതേയ്ക്കുകയാണിവര്‍.












Click it and Unblock the Notifications