കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളജില്‍ ഓണാഘോഷത്തിന് വിലക്ക്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള കുറ്റിക്കാട്ടൂര്‍ എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളജില്‍ ഓണാഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തി.

പ്രിന്‍സിപ്പലിന്റെ മുറിക്കു മുമ്പില്‍ പൂക്കളമൊരുക്കിയും ഓണപ്പാട്ടുകള്‍ പാടിയുമാണ് വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. തങ്ങള്‍ ഓണം ആഘോഷിക്കുമെന്നും എല്ലാ ക്ലാസ് മുറികളിലും പൂക്കളമിടുമൊന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഓണം മതാഘോഷമാണെന്ന് പറഞ്ഞാണ് മാനേജ്മെന്റ് ഓണാഘോഷത്തിന് അനുമതി നിഷേധിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഓണം വരെ കോളജ് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. കോളജ് ഹോസ്റലും അടച്ചു.

അതേ സമയം കോളജില്‍ കോളഡഡ് ഡേ ഒഴികെയുള്ള എല്ലാ ആഘോഷങ്ങളും നിരോധിച്ചിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ അഹമ്മദ്കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ ഓണമാഘോഷിക്കുകയും പൂക്കള മത്സരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓണാഘോഷത്തിന്റെ പേരില്‍ പല വിദ്യാര്‍ത്ഥികളും മോശമായി പെരുമാറുന്നുവെന്ന് മനസിലാക്കാനായി. ഓണാഘോഷത്തിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പണം പിരിക്കുകയും ആഘോഷങ്ങള്‍ക്കിടയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുകയും ചെയ്തു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് ആഘോഷം നിരോധിച്ചതെന്നും മറിച്ച് ഇതിനു പിന്നില്‍ മതപരമായ കാരണമല്ലയുള്ളതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X