കലാമിന്റെ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി
ചെന്നൈ: രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ എയര്‍ഫോഴ്സ് വിമാനത്തില്‍ ബോംബ് വെച്ചതായി വ്യാജഭീഷണി.
അജ്ഞാത സന്ദേശത്തെത്തുടര്‍ന്ന് സുരക്ഷാ സൈന്യം വിമാനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചെന്നൈ നഗരത്തില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെയും കൊണ്ട് ദില്ലിക്കു മടങ്ങാനിരിക്കവെയാണ് അജ്ഞാതന്‍ സെന്റ് തോമസ് മൗണ്ട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് തമിഴ്നാട് ഗവര്‍ണറുടെ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തമിഴില്‍ സന്ദേശം നല്‍കിയത്.
തമിഴ്നാട് ഗവര്‍ണര്‍ക്ക് വിമാനമില്ലാത്തതിനെത്തുടര്‍ന്ന് രാഷ്ട്രപതിയുടെ വിമാനമാകും ഉദ്ദേശിച്ചതെന്നു കരുതി സുരക്ഷാ ഉദ്യേഗസ്ഥര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
പുറപ്പെടാന്‍ തയ്യാറായ വിമാനത്തില്‍ കയറ്റിയ വസ്തുക്കളെല്ലാം ഇറക്കിയാണ് വിശദമായ പരിശോധന നടത്തിയത് .
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയ്ക്ക് ദില്ലിയിലെത്തേണ്ടിയിരുന്ന രാഷ്ട്രപതി മണിക്കൂറുകള്‍ വൈകീയാണ് ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചത്.












Click it and Unblock the Notifications