മദനിയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധിപറയും
ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ വിചാരണത്തടവുകാരനും പിഡിപി നേതാവുമായ അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പുറപ്പെടുവിക്കും.
ജാമ്യാപേക്ഷയിന്മേല്‍ വെള്ളിയാഴ്ച നടന്ന വാദങ്ങള്‍ക്കു ശേഷമാണ് വിധി ചൊവ്വാഴ്ചയുണ്ടാകുമെന്ന് കോടതി അറിയിച്ചത്. സപ്തംബര്‍ എട്ടിന് വിധിപറയുമെന്നായിരുന്ന നേരത്തേ അറിയിച്ചിരുന്നത്.
മദനിയ്ക്ക് കൂടുതല്‍ ചികിത്സ നല്‍കുന്നത് സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാറിന്റെ വിശദീകരണം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മദനിയ്ക്ക് ആവശ്യമായ എല്ലാ ചികിത്സകളും സ്വന്തം ചെലവില്‍ ജയിലില്‍ ഏര്‍പ്പാടാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ജയിലിനുള്ളില്‍ ഏര്‍പ്പെടുത്തുന്ന ചികിത്സ നിരസിച്ച് പുറത്ത് ആശുപത്രിയില്‍ അറിയിച്ചു.
ലഭ്യമാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജയിലിലെത്തിയ ശേഷം മദനിയുടെ ഭാരം 60കിലോയില്‍ കുറഞ്ഞ കാര്യം കോടതി പരിഗണിച്ചില്ല.
ഒരു പ്രമേഹ രോഗിയ്ക്ക് ആകാവുന്നത്രയും ശരീരഭാരം മദനിയ്ക്കുണ്ടെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന സുപ്രിംകോടതിയുടെ നിരീക്ഷണവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications