കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി.യു.കുരുവിള സത്യപ്രതിജ്ഞ ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ടി.യു.കുരുവിള മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യ സത്യവാചകം ചൊല്ലിക്കൊടുത്തു.

40 വര്‍ഷത്തിലേറെക്കാലമായി രാഷ്ട്രീയത്തിലുള്ള കുരുവിള ആദ്യമായാണ് നിയമസഭയിലെത്തുകയും മന്ത്രിയാവുകയും ചെയ്യുന്നത്.

1936 ഓഗസ്റ് 13 ന്‍ കോതമംഗലം ചേലാട് തോമ്പ്രായില്‍ ഉതുപ്പ്- മറിയം ദമ്പതികളുടെ മകനായി ജനിച്ച കുരുവിള ആലപ്പുഴ കാര്‍മല്‍ പോളിടെക്നിക്കില്‍ നിന്നും എഞ്ചിനീയറിംഗ് ഡിപ്ലോമ കരസ്ഥമാക്കി.

1964 ല്‍ കീരമ്പാറ പഞ്ചായത്തു പ്രസിഡന്റായി.1978 വരെ ആ സ്ഥാനത്തു തുടര്‍ന്നു. ഇതിനിടെ 1977 ല്‍ അദ്ദേഹം കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ട്രഷററും1989 ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി.

അഞ്ച് വര്‍ഷക്കാലം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായും (1982 മുതല്‍ 1987 വരെ) സേവനമനുഷ് ഠിച്ചു. 1983 മുതല്‍ 87 വരെ കേന്ദ്ര റബര്‍ ബോര്‍ഡില്‍ സംസ്ഥാന പ്രതിനിധിയായും അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ പല പദവികളും വഹിച്ച സമയത്തു തന്നെ സ്വന്തം സമുദായവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും കുരുവിള പങ്കാളിയായി. 1993 മുതല്‍ 1999 വരെ യാക്കോബായ സുറിയാനി സഭയുടെ സെക്രട്ടറിയായി സേവനമനുഷ് ഠിച്ചു.

സമുദായത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന്റെ അംഗീകാരമെന്നോണം 1982 ല്‍ ഷെവാലിയര്‍ പട്ടം ലഭിച്ചു. സഭയുടെ പുരസ്കാരങ്ങളായ കമാന്‍ഡര്‍ പദവി 1996 ലും സഭയുടെ സത്യപുത്രന്‍ എന്ന ബാര്‍ ഇത്തോ ഷറീറോ പദവി 1998 ലും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

1996 മുതല്‍ 2001 വരെ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്താണ് രാജ്യത്തെ മികച്ച ഹൗസിംഗ് ബോര്‍ഡിനുള്ള പുരസ്കാരം തുടര്‍ച്ചയായി നാലുകൊല്ലം സംസ്ഥാനത്തിന് നേടിത്തന്നത്.

ഭാര്യ ചിന്നമ്മ ഊഞ്ഞാപ്പാറയിലെ കല്ലുംകല്‍ കുടുംബാംഗമാണ്. മക്കള്‍: രേണു, റെന്നി, രേഖ, എല്‍ദോ. മരുമക്കള്‍ : ഡോ.പോള്‍ ജേക്കബ്, പരേതനായ പവല്‍സ്, തോമസ് മുത്തൂറ്റ്, സുദീപ്, റീതിക.

പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് രാജിവച്ച ഒഴിവിലാണ് ടി.യു കുരുവിള മന്ത്രിയാകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X