Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ സീറ്റ് വര്‍ദ്ധന: കേസ് 26ന് വീണ്ടും പരിഗണിക്കും

ദില്ലി: കേരളത്തിലെ മൂന്ന് മെഡിക്കല്‍ കോളജുകളിലെ എംബിബിഎസിനുള്ള സീറ്റ് വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച കേസ് സുപ്രിം കോടതി സപ്തംബര്‍ 26ന് വീണ്ടും പരിഗണിക്കും.

സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യാഴാഴ്ച കോടതിയെ ബോധിപ്പിച്ചു.

ഈ ശുപാര്‍ശയിന്മേല്‍ 26ന് മുമ്പ് തീരുമാനമറിയിക്കാന്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം തന്നെ എംബിബിഎസിന് 50 സീറ്റു വീതം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാറാണ് ഹര്‍ജി നല്‍കിയത്.

ഈ മൂന്നുകോളജുകളിലും നീരീക്ഷണം നടത്തുന്നതിനായി സപ്തംബര്‍ 15ന് ഹര്‍ജി പരിഗണിച്ച കോടതി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതുനുസരിച്ച് കൗണ്‍സില്‍ പ്രതിനിധികള്‍ മൂന്നിടത്തും സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ മൂന്നിടത്തുമില്ലെന്നാണ് സംഘം വിലയിരുത്തിയതെന്ന് കൗണ്‍സില്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം നിരാകരിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തിനിനാലാണ് മൂന്നിടത്തും സീറ്റ് വര്‍ദ്ധിപ്പിക്കരുതെന്ന് കഴിഞ്ഞ ജൂണില്‍ മെഡിക്കല്‍ കൗണ്‍സില്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്. ഇപ്പോഴും ഈ സ്ഥിതിയില്‍ ഏറെ മാറ്റം വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+