സിബിഐ അന്വേഷണം സ്വാഗതാര്‍ഹം: ലീഗ്
മലപ്പുറം: മാറാട് കലാപത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കലാപത്തിനുശേഷം മാറാട്ട് സമാധാനം സ്ഥാപിക്കാന്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് ലീഗ് നടത്തിയത്. എന്നാല്‍ അത്തരം പരാമര്‍ശങ്ങളൊന്നും ജൂഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ വന്നില്ല. അക്രമത്തിനെതിരെ പ്രവര്‍ത്തിക്കുക എന്നതാണ് ലീഗിന്റെ നയമെന്നും തങ്ങള്‍ പറഞ്ഞു.
കലാപത്തില്‍ ലീഗിന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. പല നീരീക്ഷണങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണ്.
എം.സി മായിന്‍ ഹാജിയ്ക്ക് കലാപത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്നുവെന്ന് സംശയിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മായിന്‍ഹാജി സമാധാനക്കമ്മറ്റിയെ നേരത്തേഅറിയിച്ചിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
പാര്‍ട്ടി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി , ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരും തങ്ങള്‍ക്കൊപ്പമുണ്ടായിരന്നു.
സിപിഎമ്മിലെയും ബിജെപിയിലെയും അംഗങ്ങള്‍ കലാപത്തില്‍ പങ്കാളികളാണെങ്കിലും ലീഗ് നേതാക്കളുടെ പേരുകള്‍ മാത്രം പരാമര്‍ശിച്ചത് നിര്‍ഭാഗ്യകരമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കലാപശേഷം അതില്‍ പങ്കുണ്ടെന്ന് മനസ്സിലായ രണ്ടുപ്രവര്‍ത്തകരെയും പാര്‍ട്ടി പ്രവര്‍ത്തക സമിതിയുടെ തീരുമാനപ്രകാരം പുറത്താക്കിയിരുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുന്നില്ല. റിപ്പോര്‍ട്ട് പിന്നീട് ലീഗ് നേതൃത്വം ചര്‍ച്ചചെയ്യും. റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട്-നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications