ചിക്കന്‍ഗുനിയ: മരണങ്ങള്‍ തുടരുന്നു
ആലപ്പുഴ: ഒരു മാസത്തിനുള്ളില്‍ ആലപ്പുഴ ജില്ലയില്‍ ചിക്കന്‍ഗുനിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 65ആയി. ഇതില്‍ 64മരണവും ചേര്‍ത്തല താലൂക്കിലാണ്.
ഒരാള്‍ അമ്പലപ്പുഴ താലൂക്കിലും. അമ്പലപ്പുഴ, മാവേലിക്കര, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലും പകര്‍ച്ചപ്പനി പടരുന്നുണ്ട്.
ചേര്‍ത്തല താലൂക്കിലെ ആതുരാലയങ്ങളില്‍ ദിനംപ്രതി ശരാശരി ആയിരത്തോളം പേര്‍ പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നുണ്ട്.
ചിക്കന്‍ഗുനിയ ലക്ഷണങ്ങളെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. ചേര്‍ത്തല വെട്ടയ്ക്കല്‍ ചിറയില്‍ ബന്‍സിലാലിന്റെ ഭാര്യ സുരേഖ(25) പ്രസവിച്ച കുട്ടികളാണ് മരിച്ചത്.
പ്രസവിച്ച് മൂന്ന് മണിക്കൂറിനുള്ള രണ്ട് കുട്ടികളും മരിയ്ക്കുകയായിരുന്നു. സെപ്തംബര്‍ 27നാണ് കടുത്തപനിയും സന്ധിവേദയും മൂലം സുരേഖയെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിച്ചത്.
ചേര്‍ത്തല താലൂക്കില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഒന്‍പതു പേര്‍കൂടി രോഗബാധയെത്തുടര്‍ന്ന് മരിച്ചിട്ടുണ്ട്.
പനിബാധിച്ച് ചികിത്സയിലായിരുന്ന ചേര്‍ത്തല തൈക്കാട്ടുശ്ശേരി കുളത്തൂര്‍ രാജേഷിന്റെ ഭാര്യ രഞ്ജിനിയുടെയും പള്ളിപ്പുറം സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ ശ്രീജയുടെയും ഗര്‍ഭസ്ഥശിശുക്കളും ഞായറാഴ്ച മരിച്ചിരുന്നു.
ചേര്‍ത്തല താലൂക്കില്‍ പനിബാധിതരില്‍ പത്തുശതമാനത്തിനും ചിക്കന്‍ഗുനിയയാണ്. നവജാത ശിശുക്കളും ഗര്‍ഭസ്ഥശിശുക്കളും മരിച്ചതിനെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്കിലെ ഗര്‍ഭിണികളായ ഒട്ടേറെ സ്ത്രീകള്‍ മറ്റ് ദിക്കുകളിലെ ബന്ധുവീടുകളിലേയ്ക്കും മറ്റും താമസം മാറ്റിയിരിക്കുകയാണ്.
ചേര്‍ത്തലയില്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ക്യാമ്പ് ചെയ്ത് സ്ഥിതി ഗതികള്‍ നിരീക്ഷിച്ചുവരുകയാണ്. കൊതുകു നശീകരണത്തിനായി ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ഫോഗിംഗ് നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി മന്ത്രി അറിയിച്ചു.
രോഗത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യം ചര്‍ച്ചചെയ്യുന്നതിനായി സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്.
ഇതിനിടെയ കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിലും ചിക്കന്‍ ഗുനിയ രോഗലക്ഷണങ്ങളോടെ രോഗികള്‍ ചികിത്സതേടിയെത്തിയിട്ടുണ്ടെന്ന് അരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications