കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപുരത്ത് കര്‍ഫ്യൂ 24മണിക്കൂര്‍ നേരത്തേയ്ക്ക് നീട്ടി

  • By Staff
Google Oneindia Malayalam News

മംഗലാപുരം: വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് മംഗലാപുരത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ തിങ്കളാഴ്ച വൈകീട്ട് ആറുമണിവരെ നീട്ടിയതായി പൊലീസ് അറിയിച്ചു.

കൊണാജെ, ഉള്ളാല്‍, മംഗലാപുരം സിറ്റി, റൂറല്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ തുടരുക. അനിഷ്ടസംഭവങ്ങളുണ്ടായാല്‍ കര്‍ഫ്യൂ വീണ്ടും നീട്ടുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ദ്രുതകര്‍മസേനയുടെ രണ്ടാ കമ്പനികളും സിആര്‍പിഎഫ് യൂണിറ്റും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി.

ഞായറാഴ്ച അനിഷ്ടസംഭവങ്ങളൊന്നും സംഘര്‍ഷമേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഐജി സത്യനാരായണ റാവു അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസവും ബസ്സുകളും മറ്റ് വാഹനങ്ങളും സര്‍വ്വീസ് നടത്തിയിട്ടില്ല.

ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ഞായറാഴ്ച രാവിലെ ഒന്‍പതുമണിമുതല്‍ 11മണിവരെ കര്‍ഫ്യൂവില്‍ ഇളവുവരുത്തിയിരുന്നു. ഈ സമയത്ത് നഗരത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു.

സംഘര്‍ഷത്തെത്തുടര്‍ന്ന് നാട്ടിലേയ്ക്ക് തിരിയ്ക്കുന്ന മലയാളികളില്‍ പലരും കര്‍ഫ്യൂ ഇളവു ചെയ്ത സമയത്ത് റെയില്‍വേ സ്റേഷനുകളിലെത്തി. ശനിയാഴ്ച വൈകീട്ട് അഡൂര്‍ പൊളാലിയില്‍ ആക്രമണത്തില്‍ മരിച്ച ജി. ആര്‍ ഇബ്രാഹിമിന്റെ (36)മൃതദേഹം സ്വദേശമായ രന്തടുക്കയിലെ പള്ളിയില്‍ സംസ്കരിച്ചു.

മറ്റു വാഹനങ്ങള്‍ സര്‍വ്വീസ് നടത്താത്തതിനാല്‍ സുഹൃത്തായ അഷ്റഫിനെ ദുബായിലേയ്ക്ക് യാത്രയാക്കാന്‍ സ്വകാര്യ ആംബുലന്‍സില്‍ ബജ്പെ വിമാനത്താവളത്തിലേയ്ക്ക് വരുമ്പോഴായിരുന്നു അക്രമം.

ആംബുലന്‍സ് ആക്രമികള്‍ തീവെച്ചുനശിപ്പിച്ചു. അക്രമത്തില്‍ പരുക്കേറ്റ ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സുഭാഷ് ഭരണി, ഐജി എച്ച്. എന്‍ സത്യനാരായണ റാവു എന്നിവര്‍ മംഗലാപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X